LATEST

52കാരിയായ താരസുന്ദരിയുടെ കാമുകൻ 33കാരൻ,​ ആളാരാണെന്ന് തിരഞ്ഞ് ആരാധകർ

ബോളിവുഡ് താരം മലൈക അറോറയും യുവനടൻ അ‍ർജുൻ കപൂറുമായുള്ള പ്രണയം ഒരു കാലതത്ത് സിനിമാ മേഖലയിലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. ഇവർ തമ്മിലുല്ള പ്രായവ്യത്യാസമായിരുന്നു താരപ്രണയത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. മലൈകയെക്കാൾ പത്ത്വ.യസ് ഇളപ്പമുണ്ട് അർജുന്. എന്നാൽ 2024ൽ അപ്രതീക്ഷിതമായി ഇരുവരും വേർപിരിഞ്ഞു,​ 1998ൽ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിച്ചത്. 2017ൽ അ‍ർബാസുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് അർജുനുമായി താരം അടുക്കുന്നത്.

ഇപ്പോഴിതാ മലൈകയുടെ പുതിയ പ്രണയ ബന്ധമാണ് ബോളിവുഡ് പാപ്പരാസികളുടെ സംസാര വിഷയം,​ വജ്രവ്യാപാരിയായ ഹർഷ് മെഹ്‌തയുമായി മലൈക് പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുന്നത്. ഇറ്റലിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഇരുവരെയും ഒരുമിച്ച് കണ്ടത് മുതലാണ് ഹർഷ് മെഹ്‌ത ആരെന്ന് ആൾക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയത്. വാലന്റൈൻസ് ദിനം ആഘോഷിക്കാനാണ് ഇരുവരും ഇറ്റലിയിലെത്തിയതെന്നാണ് അഭ്യൂഹം. ഇറ്റലിയിലെ ട്രെവി ഫൗണ്ടന്റെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഫീഡുകളിലും ഫാൻ പേജുകളിലും ഗോസിപ്പ് കോളങ്ങളിലും വൈറലായി. ഇതേക്കുറിച്ച് മലൈകയോ ഹർഷ് മെഹ്‌തയോ പ്രതികരിക്കാത്തതും ഊഹോപോഹങ്ങൾ ശക്തമാക്കി.

കറുത്ത നീളമുള്ള ട്രെഞ്ച് കോട്ട് ധരിച്ച മലൈക അറോറ, തലമുടി ബൺ ഹെയർ സ്റ്റൈലിൽ കെട്ടിവച്ചിരിക്കുന്നു. കൈയിൽ ഒരു ലെതർ ഹാൻഡ്ബാഗുമുണ്ട്. ഹർഷ് മെഹ്‌തയാട്ടെ, നീളമുള്ള ഗ്രേ നിറത്തിലെ കോട്ട് ആണ് ധരിച്ചിട്ടുളളത്. ഹർഷ് എടുക്കുന്ന സെൽഫിയിൽ മലൈക അറോറ അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്നത് കാണാം. ഇതോടെയാണ് ഇവർ തമ്മിലുള്ള പ്രണയം ആരാധകർ ഉറപ്പിച്ചത്. 33കാരനാണ് ഹർഷ് മെഹ്‌ത. മലൈകയാവട്ടെ 52കാരിയും. ഇതിന് മുൻപും ഇവരെ ഒരുമിച്ച് കണ്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

മുംബയിലെ പ്രശസ്ത്മായ വജ്രവ്യാപാര കുടുംബത്തിലെ അംഗമാണ് ഹർഷ് എന്നാണ് റിപ്പോർട്ട്. സൂററ്റ് മുതൽ ദുബായ് വരെ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് അദ്ദേഹം.


Source link

Related Articles

Back to top button