CINEMA

നടിയുടെ ശരീരം അവർക്ക് നോട്ടം തപ്സി

തെന്നിന്ത്യൻ സിനിമാ മേഖലയിലെ ചില യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി തപ്‌സി പന്നു. അഭിനയത്തേക്കാൾ ഉപരി നടിമാരുടെ ശരീരം ക്യാമറയിൽ പകർത്തുന്നതിന് മുൻതൂക്കം നൽകുന്ന പ്രവണതയുണ്ടെന്ന് അവർ തുറന്നടിച്ചു.

തങ്ങളുടെ സിനിമയിൽ അഭിനയിക്കുന്ന നടിമാർ പാഡഡ് ബ്രാ ധരിക്കണമെന്ന് ചില സംവിധായകർ ആവശ്യപ്പെടുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങൾ കൂടുതലായും വരുന്നത്. പ്രേക്ഷകരുടെ സങ്കല്പങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി നടിമാരുടെ ശാരീരിക ഭംഗി വർദ്ധിപ്പിക്കാനാണ് സംവിധായകർ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഇത് ഒരു നടിയുടെ പ്രകടനത്തേക്കാൾ ഉപരിയായി അവരുടെ ശരീരത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നത്. ഷൂട്ടിംഗ് സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ ആശയവിനിമയം നടത്തുന്ന രീതിയും വളരെ ബുദ്ധിമുട്ടുള്ളതാണ്. സംവിധായകൻ നേരിട്ട് പറയുന്നതിനുപകരം അസിസ്റ്റന്റ് ഡയറക്ടർ വഴിയോ സ്റ്റൈലിംഗ് ടീം വഴിയോ ആണ് ഇത്തരം നിർദ്ദേശങ്ങൾ നടിമാരിൽ എത്തുന്നത്.

സെറ്റിൽ വളരെ കുറച്ചു സ്ത്രീകൾ മാത്രം ഉള്ള സാഹചര്യത്തിൽ ഇത്തരമൊരു കാര്യം പല കൈകൾ മാറി നടിമാരുടെ അടുത്തേക്ക് എത്തുന്നത് അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പകർത്തുന്നതിന് പ്രാധാന്യം നൽകാറുള്ളത്.

ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും തപ്‌സി പറഞ്ഞു.

തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലും തപ്‌സി പന്നു അഭിനയിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button