LATEST

‘അന്ത്യശ്വാസത്തിലും ഒരേ കാര്യങ്ങൾ’; മരണസമയത്ത് രോഗികൾ പറയുന്നതിനെക്കുറിച്ച് നഴ്സായ യുവതി

ജനനവും മരണവുമാണ് പ്രപഞ്ചത്തിലെ മാ​റ്റാനാകാത്ത രണ്ടുസത്യമെന്ന് പലരും പറയാറുണ്ട്. അതുപോലെ ജനനത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ് ജീവിതമെന്നും അതിനെ ആവോളം ആസ്വദിക്കണമെന്ന കാഴ്ചപ്പാടുള്ളവരും നമുക്ക് ചു​റ്റുമുണ്ട്. ഇതെല്ലാം ഒരു സിനിമയിലേതെന്നുപോലെ തോന്നുമെങ്കിലും യഥാർത്ഥ ജീവിതം ഇങ്ങനെ തന്നെയാണ്.

അടുത്തിടെ ഒരു നഴ്സ് സോഷ്യൽ മീഡിയയിലൂടെ വേദനാജനകമായ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. 29കാരിയായ ക്രിസ്​റ്റി റോബർട്ട്സാണ് തന്റെ ജോലിക്കിടിയിലുണ്ടായ ചില കാര്യങ്ങൾ പറഞ്ഞത്. നാലുവർഷത്തിനിടെ താൻ പല രോഗികളും ഐസിയുവിലും അല്ലാതെയും അന്ത്യശ്വാസം വലിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്. മരണത്തിനുമുൻപ് ഒരു വ്യക്തിയിൽ സംഭവിക്കുന്ന ആത്മീയപരമായ മാ​റ്റത്തെക്കുറിച്ചും യുവതി പറയുന്നുണ്ട്. ഇത് വൈദ്യശാസ്ത്രത്തിനുപോലും വിശദീകരിക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്.

യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മരിക്കാൻ പോകുന്നതിനുമുൻപ് രോഗികൾ അവസാനം പറയാൻ ശ്രമിക്കുന്നത് എന്തൊക്കെയാണെന്നും യുവതി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

അവസാന നിമിഷങ്ങളിൽ പല രോഗികൾക്കും മരണത്തിനുമുൻപ് ഒരേ വികാരങ്ങളായിരിക്കുമെന്ന് പറയുന്നു. എന്റെ കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് ദയവായി അവരോട് പറയൂ, എനിക്ക് സുഖമുള്ളതായി തോന്നുന്നില്ല, ഞാൻ മരിക്കാൻ പോകുകയാണെന്നറിയാം എന്നീ തരത്തിലുള്ള കാര്യങ്ങളാണ് മരിക്കുന്നതിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ രോഗികൾ പറയുന്നത്. ക്രിസ്​റ്റിയുടെ വീഡിയോയ്ക്ക് ആരോഗ്യമേഖലയിൽ നിന്നുള്ള നിരവധിയാളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഒരാൾ പറയുന്നത്, തന്റെ മരണമടുത്തെന്ന് ഓരോ രോഗിക്കും അറിയാമെന്നും അവർക്ക് മരണം പ്രവചിക്കാൻ കഴിയുമെന്നും പറയുന്നു.


Source link

Related Articles

Back to top button