16 -ാമതും ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിക്ക്

എഴുപതാമത് ഫിലിം ഫെയർ (സൗത്ത്) അവാർഡ്സിൽ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള സമാനതകളില്ലാത്ത വേഷപ്പകർച്ചയ്ക്കാണ് മമ്മൂട്ടി വീണ്ടും ഫിലിം ഫെയർ പുരസ്കാരം നേടിയത്. മമ്മൂട്ടി നേടുന്ന 16-ാമത് ഫിലിം ഫെയർ പുരസ്കാരമാണിത്. 14 തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് പിന്നിൽ 9 പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ രണ്ടാം സ്ഥാനത്തുണ്ട്. 18 പുരസ്കാരങ്ങൾ നേടിയ കമൽഹാസൻ മാത്രമാണ് മികച്ച നടനുള്ള പുരസ്കാര ലബ്ധിയിൽ മമ്മൂട്ടിക്ക് മുന്നിലുള്ളത്.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ ലീലാമ്മയെ അവതരിപ്പിച്ച ഉർവശിയാണ് മികച്ച നടി. പൃഥ്വിരാജ് (ആടുജീവിതം) ആസിഫ് അലി (കിഷ്കിന്ധകാണ്ഡം) എന്നിവർ ക്രിട്ടിക്സ് അവാർഡ് നേടി. സെറിൻ ഷിഹാബ് (ആട്ടം) ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്, സംവിധായകൻ രാഹുൽ സദാശിവൻ (ഭ്രമയുഗം) സഹനടൻ വിജയരാഘവൻ (കിഷ്കിണ്ഡകാണ്ഡം) സഹനടി: ലിജോമോൾ ജോസ് (ഹെർ) ഗാനരചന: പെരിയോനേ (ആടുജീവിതം) റഫീക്ക് അഹമ്മദ്. ഗായകൻ: ജിതിൻ രാജ് (പെരിയോനേ). ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണിൽ, എ.ആർ.എം) നവാഗത സംവിധായകൻ : ജോജു ജോർജ് (പണി), ജിതിൻ ലാൽ (എ.ആർ. എം) പുതുമുഖ നടൻ: കെ.ആർ. ഗോകുൽ (ആടുജീവിതം) അഭിമന്യു എസ്. തിലകൻ (മാർക്കോ), പുതുമുഖ നടി: മേതിൽ ദേവിക (കഥ ഇന്നുവരെ) ഛായാഗ്രഹണം: സുനിൽ കെ.എസ്. (ആടുജീവിതം). സിനി ഐക്കൺ അവാർഡ് (ഭാവന). ടൈം ടൈം അച്ചീവ്മെന്റ് അവാർഡ് : ശ്രീനിവാസൻ, ശ്രീകുമാരൻ തമ്പി.
Source link



