LATEST

അസാമിൽ ഭൂപേൻ ബോറ ബി.ജെ.പിയിൽ ചേർന്നു

ഗാന്ധിനഗർ: അസാം മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപേൻ ബോറ ബി.ജെ.പിയിൽ ചേർന്നു. എ.ഐ.സി.സിയുടെ നടപടികളും സംസ്ഥാനത്തെ ആഭ്യന്തര കലഹവുമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് നേരത്തേ ഭൂപൻ ബോറ പ്രതികരിച്ചിരുന്നു.

ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് സൈകിയയിൽ നിന്ന് ബോറ ഇന്നലെ അംഗത്വം സ്വീകരിച്ചു. മറ്റൊരു കോൺഗ്രസ് നേതാവായ സഞ്ജു ബോറയും ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ ഭൂപൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിനന്ദനങ്ങൾ അറിയിച്ച അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‌ർമ്മ ബോറയെ പാർട്ടിയിലെക്ക് സ്വീകരിച്ചു. കഴിഞ്ഞ 16ന് ബോറ കോൺഗ്രസിൽ നിന്ന് രാജി വച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഹിമന്ത ബിശ്വ ശർമ്മക്ക് പിന്നാലെ ബോറയും പാർട്ടി വിട്ടതോടെ അസാമിൽ കോൺഗ്രസിന് കനത്ത പ്രഹരമാണുണ്ടായത്.


Source link

Related Articles

Back to top button