LATEST

മലയാളി നടിയ്‌ക്ക് നേരെ ഹോട്ടലിൽ പീഡനശ്രമം, 20കാരനെ പിടികൂടി പൊലീസ്

ചെന്നൈ: ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് ആരോപണം. ചെന്നൈയിലാണ് സംഭവം. എറണാകുളം സ്വദേശിയായ 26കാരിയായ നടിയ്‌ക്ക് നേരെയാണ് 20കാരനായ ഇന്റേൺഷിപ്പ് വിദ്യാർത്ഥി മോശമായി പെരുമാറാൻ ശ്രമിച്ചത്. ചെന്നൈയിലെ ടി നഗറിൽ തോമസ് റോഡിലെ ഹോട്ടലിലാണ് സംഭവം. നാഗപട്ടണം സ്വദേശി സയ്യിദ് അഫ്രീദിയെ സംഭവത്തിൽ പൊലീസ് പിടികൂടി. ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായിരുന്നു ഇയാൾ.

ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി മുറിയിലെ ഇന്റർകോം എടുത്തപ്പോൾ അത് പ്രവർത്തനക്ഷമമല്ലെന്ന് നടി കണ്ടെത്തി. തുടർന്ന് അത് നന്നാക്കിത്തരണമെന്ന് റിസപ്‌ഷനിലെത്തി നടി ആവശ്യപ്പെട്ടു. ഇതിനായി മുറിയിലെത്തിയതായിരുന്നു അഫ്രീദി. ജോലി തീർത്തശേഷം മടങ്ങും മുൻപ് മുറിയിലുണ്ടായിരുന്ന നടിയെ ഇയാൾ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഭയന്നുപോയ നടി യുവാവിന് മുന്നറിയിപ്പ് നൽകി എന്നാൽ വീണ്ടും ഇതിന് മുതിർന്നതോടെ നടി പൊലീസിനെ അറിയിച്ചു.

പോണ്ടി ബസാർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ പിടികൂടി. താൻ ഫോൺ നന്നാക്കുകയും ഭക്ഷണം ഓർഡർ എടുക്കുകയും മാത്രമാണുണ്ടായതെന്ന് യുവാവ് പൊലീസിനോട് വാദിച്ചു. യുവതി ഇയാൾക്കെതിരെ പരാതി നൽകിയില്ല. തുടർന്ന് 20കാരനെ പൊലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.


Source link

Related Articles

Back to top button