LATEST

‘ഞങ്ങളെക്കുറിച്ച് സംസാരിക്കാം,​ പക്ഷെ ഒന്നും മുൻകൂട്ടി ഉറപ്പിക്കരുത്’;  ഡേറ്റിംഗ് ആരോപണങ്ങളെക്കുറിച്ച് അന്ന് രശ്മിക പറഞ്ഞത്

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

ഇപ്പോഴിതാ വിവാഹ വാർത്തകൾക്കിടെ രശ്മികയുടെ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന പഴയൊരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരും മോശമായി സംസാരിച്ചേക്കാമെന്നും എന്നാൽ താൻ നേരിട്ട് സ്ഥിരീകരിക്കുന്നത് വരെ ഒന്നും വിശ്വസിക്കരുത് എന്നുമാണ് അന്ന് രശ്മിക പറഞ്ഞത്.

‘ഞങ്ങൾ പൊതുവ്യക്തികളാണ്, അതുകൊണ്ട് ആളുകൾ എന്തിനെക്കുറിച്ചും സംസാരിക്കാൻ സ്വതന്ത്രരാണ്. പക്ഷെ ഒന്നും മുൻകൂട്ടി ഉറപ്പിക്കരുത്,’ എന്നായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അടുത്ത കാലത്തായി നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെ തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് രശ്മിക പരോക്ഷമായി സൂചന നൽകിയിരുന്നു. ‘എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാമല്ലോ’ എന്നായിരുന്നു നടിയുടെ പ്രതികരണം. 2025 ഒക്ടോബർ മൂന്നിന് രഹസ്യമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലെ താരജോഡികളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിയാണ് യഥാർത്ഥ ജീവിതത്തിലും ഇവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് തുടക്കമിട്ടത്. വർഷങ്ങളോളം നീണ്ട ഗോസിപ്പുകൾക്ക് ഒടുവിലാണ് ഇപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങളെത്തുന്നത്.


Source link

Related Articles

Back to top button