LATEST

ഇന്ത്യയിൽ വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയം, തമിഴ്നാട്ടിൽ ബംഗ്ലാദേശിയടക്കം എട്ടുപേർ പിടിയിൽ

ന്യൂഡൽഹി: രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെ തമിഴ്നാട്ടിലെ തീരുപ്പൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണി​റ്റുകളിൽ നിന്നും മ​റ്റുരണ്ടുപേരെ പശ്ചിമബംഗാളിൽ നിന്നുമാണ് അറസ്​റ്റ് ചെയ്തത്.

ഇവരിൽ ഒരാൾ ബംഗ്ലാദേശിൽ നിന്നുള്ളയാളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൾ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ഡൽഹി പൊലീസിന് ഉടൻ തന്നെ കൈമാറും. ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങൾക്ക് സമീപം സ്‌ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്‌കർ- ഇ തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയതതിലുള്ള പ്രതികാരത്തിനാണ് സംഘടന ശ്രമിച്ചതെന്നും വിവരമുണ്ട്. എന്നാൽ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ്ഐ ഏറ്റെടുത്തിരുന്നു. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.


Source link

Related Articles

Back to top button