CINEMA

നാനിയുടെ പാരഡൈസ് ആഗസ്റ്റ് 21ലേക്ക്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ആഗസ്റ്റ് 21ലേക്ക് റിലീസ് മാറ്റി . നേരത്തേ മാർച്ച് അവസാനം റിലീസ് നിശ്ചയിച്ചിരുന്നതാണ്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന പാരഡൈസ് നിർമ്മിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ്. ദസറയുടെ നിർമ്മാതാവാണ് ശ്രീകാന്ത് ചെറുകുറി. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. കയാദു ലോഹർ ആണ് നായിക. ബോളിവുഡ് താരം രാഘവ് ജൂയാലും താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും . ഛായാഗ്രഹണം – സി എച്ച് സായ്, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പി.ആർ. ഒ- ശബരി.


Source link

Related Articles

Back to top button