LATEST

മാലിന്യം തള്ളാൻ നായയ്ക്ക് പരിശീലനം,​ഉടമയ്ക്ക് പിഴ

റോം: കവറും കടിച്ചുപിടിച്ച് റോഡിലൂടെ ശാന്തനായി നടന്നുനീങ്ങുന്ന ഒരു നായ. നിരീക്ഷണ ക്യാമറകളിൽ തുടർച്ചയായി കാണാൻ തുടങ്ങിയതോടെ പൊലീസിന് സംശയം. അന്വേഷണം ചെന്നുനിന്നത് നായയുടെ ഉടമസ്ഥന്റെയടുത്ത്. വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത്

പിടികൂടാതിരിക്കാൻ മനസിലുദിച്ച ആശയമാണിത്. ഇറ്റലിയിലെ സിസിലിയിലെ കാറ്റാനിയയിലുള്ള സാൻ ജോർജിയോയിലാണ് സംഭവം. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ഇറ്റലിയിൽ നിയമവിരുദ്ധമാണ്. ലംഘിച്ചാൻ വലിയ ശിക്ഷ നേരിടണം. ലംഘിക്കുന്നവരെ വലയിലാക്കാൻ നിരീക്ഷണ ക്യാമറകൾ അടക്കമുള്ള സംവിധാനങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ണുവെട്ടിക്കാൻ ഇയാൾ നായയ്ക്ക് പ്രത്യേക പരിശീലനം നൽകി. സുരക്ഷാ ക്യാമറയുടെ കണ്ണുവെട്ടിക്കുകയായിരുന്നു ലക്ഷ്യം. കവറും കടിച്ചുപിടിച്ച് നടന്നുപോയി ‘ദൗത്യം പൂർത്തിയാക്കുന്ന” നായയുടെ വീഡിയോ പൊലീസ് പുറത്തുവിട്ടു.

ഉടമയ്ക്ക് ചുമത്തിയ പിഴ എത്രയാണെന്ന് വ്യക്തമല്ല. ഇറ്റാലിയൻ നിയമപ്രകാരം 1,500 യൂറോ മുതൽ 18,000 യൂറോ വരെയാണ് ഈടാക്കാറുള്ളത്.


Source link

Related Articles

Back to top button