കൽക്കി 2 ഹൈദരാബാദിൽ ആരംഭിച്ചു

പ്രഭാസ് ഇരട്ട വേഷത്തിൽ എത്തുന്ന കൽക്കി 2898 എ.ഡിയുടെ രണ്ടാം ഭാഗം കൽക്കി 2ഹൈദരാബാദിലെ ശങ്കർപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. കമൽഹാസനും അമിതാഭ് ബച്ചനും ജോയിൻ ചെയ്തു. പ്രഭാസ് ഉടൻ ജോയിൻ ചെയ്യും എന്നാണ് വിവരം.
നാഗ് അശ്വിൻ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്.
ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച സുമന്തി ആയി സായ് പല്ലവി എത്തുന്നു. ആദ്യഭാഗത്തിൽ അവതരിപ്പിച്ച റോക്സി എന്ന കഥാപാത്രമായി ദിഷ പഠാനി വീണ്ടും എത്തുന്നു.
സുപ്രീം യാസ്കിൻ എന്ന കഥാപാത്രമായി രണ്ടാംഭാഗത്തിലും പ്രേക്ഷകരെ ഞെട്ടിക്കാൻ തന്നെയാണ് കമൽഹാസൻ ഒരുങ്ങുന്നത്. മുനിയും യോദ്ധാവുമായ ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവായി ആദ്യ ഭാഗത്തിൽ അമിതാഭ് ബച്ചൻ തിളങ്ങിയിരുന്നു. ആദ്യഭാഗത്തിൽ അവതരിപ്പിച്ച ബുജി ആയി കീർത്തി സുരേഷ് എത്തുന്നു .എന്നാൽ
ഇക്കുറിയും സർപ്രൈസ് കാസിറ്റിംഗ് ഉണ്ടാകും. 2024 ൽ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ സിനിമകളിൽ ഒന്നായി വിവിധ ഭാഷകളിൽ എത്തിയ കൽക്കി 2898 എ.ഡി ബോക്സ് ഓഫീസിൽ ആയിരം കോടി നേടി.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള സയൻസ് ഫിഷൻ ഫാന്റസി ചിത്രം ആണിത്. വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തിയ ചിത്രം പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന സയൻസ് ഫിക്ഷൻ എന്ന വിശേഷണവും നേടി. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് നിർമ്മാണം.
Source link



