LATEST

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു; ദാരുണാന്ത്യം മറ്റന്നാൾ വിദേശത്തേയ്ക്ക് പോകാനിരിക്കെ

ഇടുക്കി: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടമുണ്ടായത്.

ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തുടർന്ന് ജെസ്‌സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേയ്ക്ക് പോകാനിരിക്കെയാണ് ദാരുണാന്ത്യം.

സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.


Source link

Related Articles

Back to top button