LATEST

ഭൂതത്താൻകെട്ടിൽ കൂറ്റൻ രാജവെമ്പാല; ചാക്കിലാക്കിയത് പത്തു മിനിട്ടിൽ

കോതമംഗലം: ഭൂതത്താൻകെട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇറിഗേഷൻ വകുപ്പ് ഓഫീസിന്റെ പിൻവശത്താണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ സനേക്ക് റെസ്‌ക്യൂവർ മാർട്ടിൻ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.

ഭൂതത്താൻകെട്ട് ഇറിഗേഷൻ വകുപ്പ് ഓഫീസിന് സമീപം ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സനേക്ക് റെസ്‌ക്യൂവർ മാർട്ടിൻ, പത്ത് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ ചാക്കിലാക്കുകയായിരുന്നു.

പിടികൂടിയ രാജവെമ്പാലയെ കരിമാനി വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. ഭൂതത്താൻകെട്ട് പരിസരത്ത് പാമ്പുകളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഈ മേഖലയിൽ നിന്ന് വലിയ പെരുമ്പാമ്പുകളെയും വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ട്. വനത്തിനോട് ചേർന്ന പ്രദേശമായതിനാലാണ് വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്.


Source link

Back to top button