CINEMA

ലോക : ചാപ്ടർ 2 സെപ്തംബറിൽ ആരംഭിക്കും

കല്യാണി പ്രിയദർശന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടായ ലോക : ചാപ്‌റ്റർ 1 ചന്ദ്രയുടെ രണ്ടാം ഭാഗം സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും. രണ്ടാം ഭാഗത്തിൽ കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ ഉണ്ടാകും. ആദ്യ ഭാഗത്തിൽ ടെവിനോ തോമസ് അവതരിപ്പിച്ച ചാത്തൻ ആണ് രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കാണാൻ ഒരുപോലെ 389 സഹോദരൻമാരുള്ള കഥാപാത്രമാണിത്.

രൂപമാറ്റം വരുത്താൻ കഴിവുള്ള ഒടിയൻ എന്ന നാടോടിക്കഥകളിലെ കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. ചാർലി എന്ന പേരിലാണ് ഈ കഥാപാത്രം ലോകയിൽ എത്തിയത്.

കല്യാണി പ്രിയദർശനൊപ്പം നസ്ളിൻ പ്രധാന വേഷത്തിൽ എത്തിയ ലോക – ചാപ്ടർ 1 ചന്ദ്ര അരുൺ ഡൊമിനിക് ആണ് സംവിധാനം ചെയ്തത്.

ആഗോള തലത്തിൽ 300 കോടിയിലേറെ നേടിയ ചിത്രത്തിൽ ചന്ദ്രയായും നീലിയായും സൂപ്പർ ഹീറോ കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തി. അടുത്ത വർഷം ഒാണം റിലീസായാണ് ലോക : ചാപ്ടർ 2 ഒരുങ്ങുന്നത്.


Source link

Related Articles

Back to top button