വേദനയിലും പുഞ്ചിരിച്ച രശ്മി

കന്നട ടെലിവിഷൻ താരം രശ്മി ലീല 37-ാം വയസിൽ ഓർമ്മയായി
ഏഴുവർഷം അതിദയനീയമായ അവസ്ഥയിലായിരുന്നു കന്നട ടെലിവിഷൻ താരം രശ്മിലീല. ഏറെക്കാലമായി ശ്വാസകോശ രോഗങ്ങളോട് പൊരുതിയ രശ്മി ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രിയപ്പെട്ടവരും ആരാധകരും കരുതി.ഏഴുവർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം രശ്മിയെ വേട്ടയാടുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്ത ബാധിക്കുന്ന പൾമണറി ഫൈബ്രോസിസ് എന്ന അതീവഗുരുതരമായ അവസ്ഥയിലേക്ക് എത്തി. ശ്വാസകോശങ്ങൾ നശിക്കുന്ന സാഹചര്യമായിരുന്നു. ഒരുവർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.19 ലക്ഷം രൂപ ചെലവഴിച്ചു നടന്ന ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം കാണുകയും ചെയ്തു. എന്നാൽ പിന്നീട് ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ മരണത്തിലേക്ക് നയിച്ചു. വേദനകൾക്കിടയിൽ പുഞ്ചിരിക്കുന്ന മുഖത്തോടെ സമൂഹമാധ്യമത്തിൽ രശ്മി സജീവമായിരുന്നു.
എ.ഐ. ഉപയോഗിച്ചുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ തുടർച്ചയായി പങ്കുവച്ചു.
മരണംവരെ തളരാത്ത പോരാളി ആയിരുന്നു രശ്മമി ലീല.
Source link



