CINEMA

കൗതുക നോട്ടത്തിൽ സംഗീത് പ്രതാപും ഷറഫുദീനും

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ഫസ്റ്റ് ലുക്ക്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഷറഫുദീനും സംഗീത് പ്രതാപും . അഖില ഭാർഗവൻ ആണ് നായിക. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . കഥ, തിരക്കഥ, സംഭാഷണം നിലീൻ സാന്ദ്ര . ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ,വിതരണം – ഡ്രീം ബിഗ് ഫിലിംസ്, പി.ആർ. ഒ – ശബരി


Source link

Related Articles

Back to top button