ലർക്ക് ഫസ്റ്റ് ലുക്ക്

സൈജു കുറുപ്പ്,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ നിഷാദ് സംവിധാനം ചെയ്ത ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ലർക്ക് ഉടൻ പ്രദർശനത്തിനെത്തും. മുൻ സിനിമകളെ പോലെ തന്നെ കാലികപ്രാധാന്യം നിറഞ്ഞ വിഷയമാണ് ലർക്കിലൂടെ എം .എ. നിഷാദ് ഒരുക്കുന്നത്. ടി .ജി. രവി, പ്രശാന്ത് അലക്സാണ്ടർ,എം. എ. നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള, മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹിം മാർബൺ, അനുമോൾ,മഞ്ജു പിളള, മുത്തുമണി, സരിത കുക്കു,സന്ധ്യാ മനോജ്,സ്മിനു സിജോ,രമ്യ പണിക്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ സംഭാഷണം -ജുബിൻ ജേക്കബ്, ഛായാഗ്രഹണം - രജീഷ് രാമൻ,സംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്,പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി- ഗണേശ് മാരാർ
എലൈറ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി. വി,മനോജ് രത്നാകരൻ എന്നിവർ ചേർന്ന് കേരള ടാക്കിസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി. ആർ. ഒ എ. എസ്. ദിനേശ്.
Source link



