കനി കുസൃതി വീണ്ടും ബോളിവുഡിൽ

തപ്സി പന്നുവിനൊപ്പം മലയാളി താരങ്ങളായ കനി കുസൃതിയും രേവതിയും പ്രധാന വേഷത്തിൽ എത്തുന്ന അസി എന്ന ബോളിവുഡ് ചിത്രം നാളെ തിയേറ്രറിൽ.
കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്നു.
കുമുദ് മിശ്ര, നസിറുദ്ദീൻ ഷാ, സുപ്രിയ പഥക്, സീമ ഭാർഗവ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബനാറസ് മീഡിയ വർക്സിന്റെ ബാനറിൽ ഭൂഷൺ കുമാർ, കിഷൻ കുമാർ, അനുഭവ് സിൻഹ എന്നിവർ ചേർന്നാണ് നിർമ്മാണം. ബോളിവുഡിൽ കനി കുസൃതി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്. ട്രസ്റ്റ് വിത്ത് ഡെസ്റ്റനി എന്ന ഇംഗ്ളീഷ് - ഹിന്ദി ചിത്രത്തിൽ ആദ്യം അഭിനയിച്ചത്. ഗേൾസ് വിൽ ബി ഗേൾസ് ആണ് രണ്ടാമത്തെചിത്രം. ഒാകെ കമ്പ്യൂട്ടർ, മഹാറാണി, കില്ലർ സൂപ്പ് എന്നീ ശ്രദ്ധേയ ഹിന്ദി വെബ് സീരിസുകളിലൂടെയും ഭാഗമായിട്ടുണ്ട്. 1991 ൽ ലവ് എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ രേവതി അഭിനയിക്കുന്ന 21-ാമത്തെ ചിത്രം ആണ് അസി. ഹിന്ദിയിൽ മൂന്നു ചിത്രങ്ങൾ രേവതിയുടെ സംവിധാനത്തിൽ എത്തി.
Source link


