CINEMA

ബി. ഉണ്ണിക്കൃഷ്ണൻ- നിവിൻ പോളി ചിത്രം പ്രതിഛായ

നിവിൻ പോളി നായകനായി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പ്രതിഛായ എന്നു പേരിട്ടു കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ശ്രീഗോകുലം മുവീസും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം നീതു കൃഷ്ണ ആണ് നായിക. ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം : ജസ്റ്റിൻ വർഗീസ്, എഡിറ്റർ: മനോജ് സി.എസ്, പ്രൊഡക്‌ഷൻ കൺട്രോളർ : അരോമ മോഹൻ, ആർട്ട് ഡയറക്ടർ: അജി കുറ്റ്യാണി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം: സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി . ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹ നിർമ്മാതാക്കൾ.


Source link

Related Articles

Back to top button