CINEMA

അടിപട പൂരവുമായി വിദ്യാർത്ഥി വിദ്യാർത്ഥിനികളെ 20ന്

സോഷ്യൽ മീഡിയ താരങ്ങൾക്കും യുവപ്രതിഭകൾക്കും ഒപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്രറിൽ . ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ത്രില്ലർ ഘടകങ്ങളും തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം നിറഞ്ഞതാണ്. അരുൺ അമുക്ത തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു.

കുമാർ ഗൗഡയാണ് ഛായാഗ്രഹണം. അപവൻ ഗൗഡ എഡിറ്രിംഗും , ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനവും നിർവഹിക്കുന്നു.വിതരണം സൻഹാ സ്റ്റുഡിയോ റിലീസ്, പി.ആർ.ഒ: പി.ശിവപ്രസാദ്.


Source link

Related Articles

Back to top button