CINEMA

കാത്തിരിപ്പ് അവസാനിച്ചു​ ; വിജയ് – രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്

സിനിമയിലെ പ്രണയജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു. തെന്നിന്ത്യൻ താരജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത് പുറത്തുവന്നതോടെയാണ് വിവാഹത്തിന് സ്ഥിരീകരണമായത്. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടക്കമുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി 26ന് വിവാഹവും മാർച്ച് നാലിന് റിസപ്ഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആഡംബരം ഒഴിവാക്കി ചുരുക്കം പേർ പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ക്ഷണക്കത്തിൽ പറയുന്നു.

ഉദയ്പൂരിലെ കൊട്ടാരത്തിലായിരിക്കും വിവാഹമെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മാർച്ച് നാലിന് വൈകിട്ട് ഏഴുമണി മുതൽ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ്കൃഷ്ണ എന്ന പഞ്ച നക്ഷത്ര ഹോട്ടലിലാണ് വിവാഹ സത്കാരം. മാർച്ച് നാലിന് നടക്കുന്ന വിവാഹ സത്കാരത്തിലേക്കാണ് എല്ലാവർക്കും ക്ഷണമുള്ളത്.

”ഞങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവെയ്ക്കാനും ആ വലിയ നിമിഷത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനുമാണ് ഈ സന്ദേശം. കുടുംബാംഗങ്ങളുടെ സ്‌നേഹവും അനുഗ്രഹത്തോടെയും കൂടി രശ്മികയും ഞാനും 26.02.26 ന് വിവാഹിതരാവുകയാണ്. വിവാഹം വളരെ ചെറിയ ചടങ്ങാണ്. ഞങ്ങളുടെ ജീവതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടായിരുന്നവർക്കൊപ്പമാകുന്നത് സന്തോഷമാകും. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങൾക്ക് വിലപ്പെട്ടതാണ് ” എന്നാണ് കത്തിലുള്ളത്. അതേസമയം നടനുമായി ബന്ധപ്പെട്ടവർ വിവാഹക്ഷണക്കത്തിലെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിജയ് ദേവരകൊണ്ടയും രശ്‌മികയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button