നടിയായതിനാൽ കാമുകൻ ഉപേക്ഷിച്ചെന്ന് മൃണാൾ

സിനിമാ നടി ആയതു കൊണ്ട് മാത്രം തന്നെ കാമുകൻ ഉപേക്ഷിച്ചു പോയി എന്ന് തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ. പക്ഷേ ഇന്ന് അതോർക്കുമ്പോൾ തന്നെ കൂടുതൽ ശക്തയാക്കാൻ അത് സഹായിച്ചെന്ന് മൃണാൾ.
‘തീർത്തുംഓർത്തഡോക്സ് കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു അയാൾ. ഒരു നടിയെ വിവാഹം ചെയ്യുന്നതോടെ തനിക്ക് ഉണ്ടാവുന്ന വിസിബിളിറ്റി അയാൾ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല . മാത്രമല്ല, പങ്കാളിയുടെ സ്റ്റാർഡം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. ബ്രേക്കപ്പ് ആയപ്പോൾ വിഷമം വന്നു. എന്നാൽ പക്വതയിൽ എത്തിയപ്പോഴാണ് ആ ബ്രേക്കപ്പ് തന്നെ എത്രമാത്രം ശക്തയാക്കി എന്ന് ബോധ്യപ്പെട്ടത്. അതിലൂടെ പ്രൊഫഷന്റെ മൂല്യം തിരിച്ചറിഞ്ഞു. ആളുകൾ തിരിച്ചറിയുന്നതോടെ ജീവിതത്തിന്റെ ഔട്ട് ലുക്ക് മുഴുവനായി മാറും എന്ന് മനസിലാക്കി. റിലേഷൻഷിപ്പും, ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും, കരിയറും ഒന്നിച്ചു മുന്നോട്ടു കൊ ണ്ടു പോകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് എത്രമാത്രം വെല്ലുവിളിയുള്ള കാര്യമാണെന്ന് മൃണാൾ പറയുന്നു.
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നായികയാണ് മൃണാൾ താക്കൂർ. സീതാരാമം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി വന്നതിന് ശേഷമാണ് മൃണാളിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ബോളിവുഡിലെ ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ ’ദോ ദീവാനെ സെഹേർ മേം”എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള മൃണാലിന്റെ ചിത്രം. മലയാളത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയത്.
സിദ്ധാത് ചതുർവേദി ആണ് നായകൻ. ഫെബ്രുവരി 20ന് റിലീസ് ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമ ആണ്.
Source link



