ആസിഫ് അലിയുടെ ടിക്കി ടാക്കയിൽ വിശാലും മഡോണയും

ആസിഫ് അലിയുടെ കെ.ജി.എഫ് എന്ന് വിശേഷിപ്പിക്കുന്ന ടിക്കി ടാക്കയിൽ തമിഴ് നടൻ വിശാലും മഡോണ സെബാസ്റ്റ്യനും . ഇരുവരും അതിഥി വേഷത്തിൽ ആണ് എത്തുന്നത്.
പ്യഥ്വിരാജിന് നിശ്ചയിച്ച വേഷത്തിൽ ആണ് വിശാൽ. കല്യാണി പ്രിയദർശന് നിശ്ചയിച്ച വേഷത്തിൽ മഡോണയും എത്തുന്നു.
മോഹൻലാൽ - ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലനിലൂടെ 2017 ൽ വിശാൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതേസമയം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം ആണ് ടിക്കി ടാക്ക. രോഹിത് വി.എസിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ ഇബ്ലീസിൽ മഡോണ സെബാസ്റ്റ്യൻ ആയിരുന്നു നായിക.
കിടിലൻ മാസിൽ ആസിഫ് അലി എത്തുന്ന ടിക്കി ടാക്കയുടെ ഗ്ളിംപ്സ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടിക്കി ടാക്കയുടെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്.
നസ്ളിൻ, വാമിഖ ഗബ്ബി, ലുക്മാൻ, സഞ്ജന നടരാജൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേനൻസ് ആണ് ആക്ഷൻ കൊറിയോഗ്രാഫർ. അഡ്വഞ്ചേഴ്സ് കമ്പനി, മൂവീസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെ വമ്പൻ നിർമ്മാതാക്കളായ ടി സീരിസും, പനോരമ സ്റ്റുഡിയോസും നിർമ്മാണ പങ്കാളികളാണ്.
നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.
Source link



