CINEMA

ശാരദ പറയുന്നു ഇനി, ആത്മീയ ജീവിതം

കോവളം സതീഷ്‌കുമാർ | Sunday 15 February, 2026 | 12:28 AM

മ​ല​യാ​ള​ത്തി​ന് ​ആ​ദ്യ​മാ​യി​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രംതു​ലാ​ഭാ​ര​ത്തി​ലൂ​ടെ​ ​നേ​ടി​ ​ത​ന്ന​ ​ശാ​ര​ദ.​ ​വീ​ണ്ടും​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​മ​ല​യാ​ള​ത്തിൽ എ​ത്തി​ച്ച​തും​ ​ശാ​ര​ദ​ ​ത​ന്നെ.​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​ന​ൽ​കു​ന്ന​ ​ജെ.​സി​ .​ ​ഡാ​നി​യേ​ൽ​ ​പു​ര​സ്കാ​ര​ത്തി​ന്റെ​ ​നി​റ​വി​ൽ​ ​ആ​ണ് ​ ഇപ്പോൾ ശാ​ര​ദ.

‘​’​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​ഇ​നി​യൊ​രു​ ​ആ​ഗ്ര​ഹ​വും​ ​ശേ​ഷി​ക്കു​ന്നി​ല്ല.​ ​ഇ​നി​യ​ത്തെ​ ​ജീ​വി​തം​ ​ആ​ത്മീ​യ​ത​യി​ൽ.​ ​സി​നി​മ​യി​ല്ലൊ​ന്നും​ ​അ​ഭി​ന​യി​ക്കി​ല്ല””​-​ ​വി​ദൂ​ര​ത​യി​ലേ​ക്ക് ​നോ​ക്കി​ ​ശാ​ര​ദ​ ​പ​റ​ഞ്ഞു.
ആ​രോ​ഗ്യ​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടാ​ണോ​ ​അ​ഭി​ന​യ​മി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ?
അ​തു​ ​മാ​ത്ര​മ​ല്ല.​ ​നാ​ലു​ ​ഭാ​ഷ​യി​ൽ​ ​എ​ത്ര​യോ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​അ​തു​ ​മ​തി.​ ​മി​ക്ക​വാ​റും​ ​എ​ല്ലാ​ ​സി​നി​മ​യി​ലും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മോ​ ​നാ​യി​ക​യോ​ ​ആ​യി​രു​ന്നു.​ ​മൂ​ന്നു​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​നേ​ടി.​ ​മ​ല​യാ​ള​ത്തി​ന്റെ ജെ.​സി.​ഡാ​നി​യേ​ൽ​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു.​ ​തെ​ലു​ങ്കു​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ഡോ​ക്ട​റേ​റ്റ് ​ല​ഭി​ച്ചു.
തെ​ലു​ങ്കി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​പേ​ര് ​ ‘ശാ​രദ”എ​ന്നാ​യി​രു​ന്നു. ​ മൂന്നു ഭാ​ഷയിൽ തുലാഭാരത്തിന്റെ റീ​മേ​ക്കിൽ ​അഭിനയിച്ചു.ഇത്ര എല്ലാം പോരേ ?​
പോ​യ​കാ​ല​ത്തേ​ക്ക് ​തി​രി​ഞ്ഞു​ ​നോ​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷ​വ​തി​ അല്ലേ​ ?
തീ​ർ​ച്ച​യാ​യും.​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ച​ ​നാ​യി​ക​യ​ല്ലേ​ ​ഞാ​ൻ.
ആ​ദ്യം​ ​കോ​മ​ഡി​ ​അ​ഭി​നേ​ത്രി​യാ​യി​ ​തു​ട​ങ്ങി.​ ​നാ​ലു​ ​സി​നി​മ​ക​ളി​ൽ​ ​കോ​മ​ഡി​ ​വേ​ഷം​ ​ചെ​യ്തു.​ ​പി​ന്നീ​ട് ​മ​ല​യാ​ള​ത്തി​ൽ​ ​’​തു​ലാ​ഭാ​രം​”​ ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​ഗൗ​ര​വം​ ​നി​റ​ഞ്ഞ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത് .​ ​എ​ന്റെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ന്റെ​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നു​ ​ആ​ ​സി​നി​മ.
ദുഃ​ഖ​പു​ത്രി​ ​എ​ന്ന​ ​ഇ​മേ​ജ് ​വ​ന്നു​ ​ചേ​ർ​ന്ന​ല്ലേ​ ?
ക​ര​യാ​നു​ള്ള​ ​സീ​ൻ​ ​ചി​രി​ച്ച് ​അ​ഭി​ന​യി​ക്കാ​ൻ​ ​പ​റ്റി​ല്ല​ല്ലോ.​ ​അ​ത്ത​രം​ ​വി​ശേ​ഷ​ ണ​ങ്ങ​ൾ​ ​ത​ന്നെ​ ​അ​ർ​ത്ഥ​മി​ല്ലാ​ത്ത​താ​ണ്.​ ​അ​ന്ന് ​കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ ​മി​ക്ക​വ​രും​ ​സാ​ധു​ക്ക​ളാ​യി​രു​ന്നു.​ ​ആ​ ​കാ​ല​ത്ത് ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​തം​ ​പ​റ​യു​ന്ന​ ​സി​നി​മ​ക​ളി​ലാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ദാ​രി​ദ്ര്യ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​നാ​യി​ക​ ​അ​ത്ത​രം​ ​വേ​ഷ​ ​വി​ധാ​ന​ങ്ങ​ളേ​ ​ധ​രി​ക്കൂ.​ ​അ​ല്ലാ​തെ​ ​ചു​രി​ദാ​ർ​ ​ധ​രി​ച്ചെ​ത്താ​ൻ​ ​പ​റ്റി​ല്ല​ല്ലോ
ഇ​ത്ത​രം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​ ​സ​മ​യ​ത്തൊ​ന്നും​ ​’​ദുഃ​ഖ​പു​ത്രി​”എ​ന്ന് ​ആ​രും​ ​വി​ളി​ച്ചി​ല്ല.​ ​മൂ​ന്നു​ ​പ്രാ​വ​ശ്യം​ ​ഉ​ർ​വ​ശി​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​ശേ​ഷ​മാ​ണ് ​അ​ങ്ങ​നെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
തെ​ലു​ങ്ക് ​സി​നി​മ​യി​ൽ​ ​എ​ല്ലാം​ ​വ്യ​ത്യ​സ്ത​ ​വേ​ഷ​ങ്ങ​ൾ​ ?
പൊ​ലീ​സ് ​ ,​ ​ഡോ​ക്ട​ർ,​ ​വ​ക്കീ​ൽ,​ ​വീ​ട്ട​മ്മ​ ​അ​ങ്ങ​നെ​ ​എ​ത്ര​യോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ .​ ​മി​ക്ക​ ​സി​നി​മ​യി​ലും​ ​ഡ്യൂ​യ​റ്റും ഡാ​ൻ​സു​ം എല്ലാം​ ​കാ​ണും.
ര​ണ്ടു​ ​സി​നി​മ​ക​ൾ​ ​നി​ർ​മ്മി​ച്ചെ​ങ്കി​ലും​ ​പി​ന്നെ​ ​എ​ന്താ​ണ് ​മാ​റി​ ​നി​ന്ന​ത് ?
ആ​രാ​ധ​ന,​ ​ഭ​ദ്ര​ദീ​പം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​ണ് ​നി​ർ​മ്മി​ച്ച​ത്.​അ​പ്പോ​ൾ​ ​അ​ങ്ങ​നെ​ ​തോ​ന്നി​ ,​ ​നി​ർ​മ്മി​ച്ചു.
സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​തോ​ന്നി​യി​ല്ലേ?
(​കൈ​കൂ​പ്പു​ന്നു​)​ ​ഒ​രു​സാ​ധാ​ര​ണ​ ​ന​ടി​യാ​യി​ ​പോ​യാ​ൽ​ ​മ​തി​യേ…
മ​ല​യാ​ള​ത്തി​ൽ​ ​ഒ​പ്പം​ ​അ​ഭി​ന​യി​ച്ച​വ​രെ​ ​കു​റി​ച്ച് ?
ന​സീ​ർ​ ​സാ​ർ,​ ​മ​ധു​ ​സാ​ർ,​ ​സ​ത്യ​ൻ​ ​സാ​ർ​ ​എ​ല്ലാ​വ​രും​ ​ന​ല്ല​വ​രാ​ണ്.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​ഒ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​എ​ല്ലാ​ ​അ​ഭി​നേ​താ​ക്ക​ളും ന​ല്ല​വ​രാ​ണ് .​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​എ​ത്തു​ന്ന​തി​നു​ ​മു​മ്പു​ ​ത​ന്നെ​ ​മ​റ്റ് ​ഭാ​ഷ​ാ സി​നി​മ​ക​ളി​ലും​ ​നാ​ട​ക​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചതിനാ​ൽ​ ​ക്യാ​മ​റ​യ്ക്കു​ ​മു​ന്നി​ൽ​ ​നി​ൽ​ക്കാ​ൻ​ ​പേ​ടി​യു​ണ്ടാ​യി​ല്ല.​എ​ന്നാ​ൽ​ ,​ ​മ​ല​യാ​ളം​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​അ​മ്മ​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​കോ​ഴി​ക്കോ​ടു​ണ്ട്.
മ​ല​യാ​ള​ത്തി​ലെ​ ​ഡ​യ​ലോ​ഗു​ക​ളെ​ല്ലാം​ ​തെ​ലു​ങ്കി​ലെ​ഴു​തി​യാ​ണു​ ​പ​ഠി​ച്ച​തും​ ​പ​റ​ഞ്ഞ​തും.​ ​കു​ഞ്ചാ​ക്കോ​യു​ടെ​ ​അ​സി​സ്റ്റ​ന്റാ​യി​രു​ന്ന​ ​ശാ​രം​ഗ​പാ​ണി​യാ​ണു​ ​മ​ല​യാ​ളം​ ​പ​ഠി​പ്പി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​തെ​ലു​ങ്ക് ക​ഴി​ഞ്ഞാ​ൽ​ ​ന​ന്നാ​യി​ ​സം​സാ​രി​ക്കു​ന്ന​ത് ​മ​ല​യാ​ള​മാ​ണ്.
സി​നി​മ​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​മാ​റ്റം​ ​ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ​ ?
ശ്ര​ദ്ധി​ക്കാ​റു​ണ്ട് .​ ​ഇ​പ്പോ​ഴ​ത്തെ​ ​ജീ​വി​തം​ ​അ​നു​സ​രി​ച്ചാ​ണ് ​സി​നി​മ​ ​പോ​കു​ന്ന​ത്.​ ​അ​പ്പോ​ഴ​ത്തെ​ ​സി​നി​മ​ക​ൾ​ ​അ​ന്ന​ത്തെ​ ​ത​ല​മു​റ​യെ​ ​സം​ബ​ന്ധി​ച്ച് ​ശ​രി​യാ​ണ്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​ക​ൾ​ ​ഇ​ന്ന​ത്തെ​ ​ശ​രി​ക​ളാ​ണ്.​ ​പ​ഴ​യ​ ​അ​ള​വു​ ​കോ​ൽ​ ​വ​ച്ച് ​ര​ണ്ടു​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​സി​നി​മ​ക​ൾ​ ​അ​ള​ന്നി​ട്ട് ​കാ​ര്യ​മി​ല്ല. സാ​ങ്കേ​തി​ക​മാ​യി​ ​വി​ക​സി​ച്ച് ​സി​നി​മ​ ​എ​വി​ടെ​യൊ​ക്കെ​യോ​ ​പോ​യി.ഇ​പ്പോ​ൾ​ ​മ​ല​യാ​ള​ത്തി​ൽ100​ ​കോ​ടി​ ​ക്ല​ബാ​ണ് ​ല​ക്ഷ്യം. തെ​ലു​ങ്കി​ൽ​ 300​ ​കോ​ടി​യും​ .​ ​അ​ന്ന് 1.5​ ​-​ 4.5​ ​ല​ക്ഷം​ ​ക​ള​ക്ഷ​ൻ​ല​ഭി​ച്ചാ​ൽ​ ​വ​ലി​യ​ ​വി​ജ​യ​മാ​ണ്.
ജ​ന്മ​ദേ​ശ​മാ​യ​ ​തെ​ന്നാ​ലി​യി​ൽ​ ​തെ​ലു​ങ്കു​ദേ​ശം​ ​പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച് ​എം.​പി​യാ​യി. ഇ​പ്പോ​ഴും​ ​തെ​ലു​ങ്കു​ദേ​ശ​മാ​ണ് ​ആ​ന്ധ്ര​ ​ഭ​രി​ക്കു​ന്ന​ത്?
അ​റി​യാം.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​ഞാ​ൻ​ ​എ​ന്നേ​ ​മാ​റി. ഇ​പ്പോ​ൾ​ ​ദേ​ശീ​യ​ ​-​ ​സം​സ്ഥാ​ന​ ​രാ​ഷ്ട്രീ​യ​ത്തെ​ ​കു​റി​ച്ച് ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​നാ​വ​ശ്യ​മാ​യി​ ​എ​ന്തി​ന് ​അ​തി​നെ​ ​കു​റി​ച്ചെ​ല്ലാം​ ​സം​സാ​രി​ക്കണം. എ​ല്ലാ​വ​രും​ ​ന​ന്നാ​യി​രി​ക്ക​ണം.​ ​അ​വ​രോ​ടൊ​പ്പം​ ​ന​മ്മ​ളും​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ക​ഴി​യ​ണം.
ആ​ത്മീ​യ​ ​ജീ​വി​തം​ ​എ​ങ്ങ​നെ​യാ​ണ് ?
കൂ​ടു​ത​ൽ​ ​സം​സാ​ര​മി​ല്ല,​ ​എ​ന്നും​ ​ധ്യാ​നി​ക്കും​.​ ​ചെ​ന്നൈ​യി​ൽ​ ​വീ​ടി​ന​ടു​ത്ത് ​ഒ​രു​ ​അ​യ്യ​പ്പ​ ​ക്ഷേ​ത്ര​മു​ണ്ട് .​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​അ​വി​ടെ​ ​പോ​കും.
ശ​ബ​രി​മ​ല​യി​ൽ​ ​പോ​ക​ണ​മെ​ന്ന് ​തോ​ന്നി​യി​ല്ലേ​ ?
പ​ണ്ട് ​തോ​ന്നി​യ​താ​ണ്.​ ​അ​വി​ടെ​ ​ന​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ​ ​ഡോ​ളി​യി​ൽ​ ​കൊ​ണ്ടു​ ​പോ​കും​ ​എ​ന്ന് ​അ​റി​ഞ്ഞു.​ ​അ​ല്ലാ​തെ​ ​ക​യ​റാ​ൻ​ ​പ​റ്റി​ല്ല.​ ​അ​തു​ ​കൊ​ണ്ട് ​പോ​യി​ല്ല.​ ​ഇ​വി​ടെ​യി​രു​ന്ന് ​ക​ണ്ണു​ക​ള​ട​ച്ച് ​ധ്യാ​നി​ച്ചാ​ൽ​ ​ശ​ബ​രി​മ​ല​ ​അ​യ്യ​പ്പ​ൻ​ ​ആ​ശീ​‌​ർ​വ​ദി​ക്കും.​ ​അ​തു​മ​തി​ ​എ​നി​ക്ക്.


Source link

Related Articles

Back to top button