CINEMA

‘ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി’; കുറിപ്പുമായി മമ്മൂട്ടി

പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ നന്ദിയറിയിച്ച് നടൻ മമ്മൂട്ടി. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിച്ചുകൊണ്ടാണ്ടുള്ള പോസ്റ്റാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

‘മാതൃരാജ്യത്തിന് നന്ദി’ എന്നുതുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാശംസ നേർന്നാണ് അവസാനിക്കുന്നത്.

മാതൃരാജ്യത്തിനു നന്ദി. ‘പദ്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകളെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി മുൻ പത്രാധിപരും ആർഎസ്എസിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ പി നാരായണൻ എന്നിവർക്ക് പദ്മവിഭൂഷൺ ലഭിച്ചു. പദ്മഭൂഷൺ ബഹുമതിക്ക് അർഹരായ മമ്മൂട്ടിയടക്കമുള്ള അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു.


Source link

Related Articles

Back to top button