ജി.വി. പ്രകാശിന്റെ മെന്റൽ മനതിൽ റിലീസിന്

തമിഴിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ സെൽവരാഘവൻ , ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മെന്റൽ മനതിൽ റിലീസിന് . മാധുരി ജെയിൻ ആണ് നായിക . മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ ആയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. കളർഫുൾ ആയി കൂളിംഗ് ഗ്ളാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആണ് പോസ്റ്ററിൽ ജി.വി. പ്രകാശ് കുമാർ. ചിത്രത്തിന്റെ സംഗീതവും നിർമ്മാണവും ജി.വി. പ്രകാശ് കുമാർ ആണ് . പാരലൽ യൂണിവേഴ്സിന്റെ ബാനറിൽ നിർമ്മാണം. അരുൺ രാമകൃഷ്ണൻ ഛായാഗ്രഹണവും ബാലാജി എഡിറ്റിംഗും നിർവഹിക്കുന്നു. മൂന്നുവർഷത്തെ ഇടവേള കഴിഞ്ഞ് സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. 7 ജി റെയിൻ ബോ കോളനി, പുതുപ്പേട്ട, ആയിരത്തിൽ ഒരുവൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സെൽവരാഘവൻ. 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗത്തിന്റെ ജോലിയിൽ ആണ് സെൽവരാഘവൻ . അനശ്വര രാജൻ ആണ് നായിക.
Source link



