CINEMA

പതി പട്‌നി ഒൗർ വോ മേയ് 15ന്

ആയുഷ്‌മാൻ ഖുറാന, സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, വാമിഖ ഗബ്ബി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മുദസർ അസീസ് സംവിധാനം ചെയ്യുന്ന പതി പട്നി ഒൗർ വോ മേയ് 15ന് ലോക വ്യാപകമായി റിലീസ് ചെയ്യും.

2019 ൽ റിലീസ് ചെയ്ത പതി പട്നി ഒൗർ വോ എന്ന കോമഡി ചിത്രത്തിന്റെ സീക്വലാണിത്. ആദ്യചിത്രം സംവിധാനം ചെയ്ത മുദാസർ അസീസ് തന്നെയാണ് തുടർച്ചയും സംവിധാനം ചെയ്യുന്നത്.

കാർത്തിക് ആര്യൻ, ഭൂമി പെഡ്‌നേക്കർ, രാകുൽ പ്രീത് സിംഗ്,​ അനന്യ പാണ്ഡെ തുടങ്ങിയവരായിരുന്നു താരങ്ങൾ. ആദ്യഭാഗത്തിലും രണ്ടാംഭാഗത്തിലും രാകുൽ പ്രീത് സിംഗ് അഭിനയിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ടി സീരിസും ബി.ആർ. സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ഭൂഷൺ കുമാറും രേണു രവി ചോപ്രയുമാണ് നിർമ്മാതാക്കൾ.


Source link

Related Articles

Back to top button