CINEMA

കെൽട്രോണിന് 18 കോടിയുടെ പ്രതിരോധ കരാർ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോണിന് ആഫ്രിക്കൻ നാവികസേനയിൽ നിന്ന് 18 കോടിയുടെ കരാർ. സൗത്ത് ഏഷ്യ നോർത്ത് ആഫ്രിക്ക നാവിക സേനയുമായി 18 കോടി രൂപയുടെ പാസീവ് സോണാർ കയറ്റുമതിക്കായാണ് പുതിയ കരാറെന്ന് മന്ത്രി പി.രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

കെൽട്രോണിന്റെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് വർഷങ്ങളാണ് കടന്നുപോകുന്നത്. 2026ലും ഈ കുതിപ്പ് തുടരുമെന്നുറപ്പിച്ചുകൊണ്ടാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി ഓർഡർ കെൽട്രോൺ കരസ്ഥമാക്കിയിട്ടുള്ളത്. 2025ൽ നിയോ പവർ കമ്പനി വഴി 300 സോണാർ എലമന്റ്സ് കൃത്യസമയത്ത് കയറ്റുമതി ചെയ്തതിനെത്തുടർന്ന് കെൽട്രോണിന്റെ ഗുണമേന്മയും വിശ്വസ്തതയും ഉയർന്നതോടെയാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button