CINEMA

അച്ഛനും മകനും വിജയത്തിളക്കത്തിൽ,​ 10 കോടിയിലേക്ക് ആശകൾ ആയിരം

ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് . ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക് കടന്നു. ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടെയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നു .ഒരു വടക്കൻ സെൽഫിയിലൂടെ സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന.ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി .വി,

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മാണം . കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി .സി പ്രവീൺ ,വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി. ആർ .ഒ : പ്രതീഷ് ശേഖർ.


Source link

Related Articles

Back to top button