CINEMA

എത്ര വ്യായാമം ചെയ്താലും ശരീരഭാരം കുറയുന്നില്ലേ? അതിന് കാരണം നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകൾ

ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. ശരീരഭാരം കുറയ്ക്കാൻ ജിം,​ യോഗ,​വ്യായാമം തുടങ്ങിയവ തിരഞ്ഞെടുക്കുന്നവരാണ് കൂടുതലും. എന്നാൽ എന്തൊക്കെ ചെയ്താലും ശരീരഭാരം കുറയുന്നില്ലെന്ന് തോന്നുന്നുണ്ടോ?

അതിന് പിന്നിൽ നിങ്ങൾപോലും ശ്രദ്ധിക്കാത്ത ചില കാര്യങ്ങളാണെന്ന് മനസിലാക്കുക. വിയർക്കുമ്പോൾ വലിയ അളവിൽ കലോറി നഷ്ടമാകുമെന്നാണ് പലരും കരുതുന്നത് എന്നാൽ സത്യം അതല്ല. അമിതമായി വ്യായാമം ചെയ്താലും ചെറിയ അളവിൽ മാത്രമേ കലോറി കുറയുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്സ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടറും ഫിറ്റ്നസ് വിദഗ്ധനുമായ ഡോ. വിപുൽ ലുനാവത് പറയുന്നു.

വ്യായാമം ചെയ്യുമ്പോൾ

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ കലോറി കത്തിച്ചുകളയുന്നുവെന്നാണ് നാം കരുതുന്നത്. എന്നാൽ നമ്മുടെ ശരീരം വ്യായാമ വേളയിൽ ചെലവഴിക്കുന്ന ഊർജ്ജം ശരീരം മറ്റെവിടെയെങ്കിലും ശേഖരിച്ചിരിക്കുന്ന വഊർജ്ജമാണെന്ന് ഗവേഷകർ പറയുന്നു. ഇതിനർത്ഥം നിങ്ങൾ വ്യായാമം ചെയ്തിട്ട് കാര്യമില്ലെന്നല്ല. വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്. പേശികളിൽ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ കലോറിയെ കത്തിക്കാൻ സഹായിക്കുന്നു.

ഭക്ഷണം

പതിവായി വ്യായാമത്തിൽ ശ്രദ്ധിക്കുന്നവർ ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധിക്കാറുണ്ട്.എന്നാൽ ആരോഗ്യകരമായ ഭക്ഷണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നില്ല.നട്സ്, നെയ്യ്, അവക്കാഡോ, സ്മൂത്തികൾ, ഡ്രെെ ഫ്രൂട്ട്സ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ കലോറി കൂടുതലാണെന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ മേധാവി എഡ്വിന രാജ് പറയുന്നു.

ഇവ അമിത അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് തടയുന്നു. ശരീരഭാരം ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ മാത്രമല്ല കഴിക്കുന്നതിന്റെ അളവിനെയും ആശ്രയിക്കുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പഞ്ചസാര, അധിക എണ്ണ എന്നിവ കുറയ്ക്കണം.

ലഘുഭക്ഷണവും പാനീയങ്ങളും

ഇടയ്ക്ക് ലഘുഭക്ഷണങ്ങളും കൂൾ ഡ്രിങ്ക്സും കഴിക്കുന്നവരുണ്ട്. എന്നാൽ ഇവ ശരീരഭാരം കുറയ്ക്കുന്നത് തടയുന്നു. പല ലഘുഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ വയറുനിറയ്ക്കുന്നതുപോലെ അധിക കലോറിയും ചേർക്കുന്നു. ആരോഗ്യകരമായ ലഘുഭക്ഷണം എന്ന് പറയുന്നവ പോലും അമിതമായി കഴിക്കുന്നത് കലോറി കൂട്ടുന്നതിന് കാരണമാകും.

പ്രോട്ടീൻ അഭാവം

ശരീരഭാരം കുറയ്ക്കാൻ പലരും പ്രോട്ടീൻ ഭക്ഷണങ്ങളും ഒഴിവാക്കുന്നു. വ്യായാം ചെയ്യുന്നുണ്ടെങ്കിൽ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇല്ലെങ്കിൽ ഇത് ശരീരത്തിലെ പേശികളെ ദോഷകരമായി ബാധിക്കുകയും കാലക്രമേണ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുട്ട, പാൽ, പയർവർഗങ്ങൾ, മത്സ്യം എന്നി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ദിവസം മുഴുവൻ ഇരിക്കുന്ന ആളുകൾ പിന്നീട് വ്യായാമം ചെയ്താലും കലോറി കുറയുന്നില്ല. ഇത്തരക്കാർ ദിവസവും കൂടുതൽ നടക്കുകയും പടികൾ കയറുകയും ഇടയ്ക്കിടെ എഴുന്നേൽക്കുകയും സ്ട്രെച്ചിംഗ് നടത്തുകയും വേണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ജിമ്മിൽ മാത്രം വ്യായാമം ചെയ്തതുകൊണ്ട് ശരീരഭാരം കുറയണമെന്നില്ല.

ഉറക്കം ശരിയായില്ലെങ്കിൽ

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അവരുടെ ഉറക്കത്തിലാണ്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. നിങ്ങൾ ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ശരീരത്തെ ദോഷമായി ബാധിക്കുന്നു. ഉറക്കം കുറയുമ്പോൾ വിശപ്പ് പൂർണമായും നിയന്ത്രിക്കുന്ന ഹോർ‌മോണുകൾ പുറത്തുവിടുകയും ഇത് നിങ്ങളെ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കക്കുറവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പ് കുറയുന്നത് മന്ദഗതിയിലാക്കും. അതിനാൽ നല്ല ഉറക്കം ഒരു പ്രധാന ഘടകമാണ്.


Source link

Related Articles

Back to top button