ആഗോള വിപണിയിൽ ടോക്സികുമായി ഫാർസ് ഫിലിം

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആഗോള വിപണിയിൽ പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിം ‘ സ്വന്തമാക്കി . ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണ കരാറായിരിക്കും ഇത്. 105 കോടി രൂപ കമ്മിഷൻ അടിസ്ഥാനത്തിൽ അഡ്വാൻസായി ഉറപ്പിച്ചു. ഈ റെക്കോർഡ് കരാർ ചിത്രത്തിന്റെ ഇന്ത്യൻ ഭാഷാ പതിപ്പുകൾക്ക് മാത്രമാണ്. ഇംഗ്ലീഷ് പതിപ്പ് ഇതിൽ ഉൾപ്പെടുന്നില്ല. ഇന്ത്യൻ ഭാഷാ സിനിമയ്ക്ക് വിദേശത്തുള്ള വലിയ സ്വാധീനത്തെ അടിവരയിടുന്നതുമാണ് കരാർ. ആഗോളതലത്തിൽ സംവദിക്കുന്ന സിനിമാ ഭാഷയാണ് ടോക്സിക്കിന്റേത് എന്ന് ഫാർസ് ഫിലിംസ് സി.ഇ.ഒ-യും സ്ഥാപകനുമായ അഹമ്മദ് ഗോൾച്ചിൻ അഭിപ്രായപ്പെട്ടു. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ആണ് ചിത്രീകരിച്ചത്. മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. രവി ബസ്രൂർ സംഗീതവും , ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. ആബിദ്പ്രൊ ഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ജോൺ വിക്ക് ഫെയിം ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച ഖംഫക്ഡി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മാണം.
Source link



