CINEMA

ഹോംകോ മരുന്ന് നിർമ്മാണ ഫാക്ടറി ഉദ്ഘാടനം നാളെ

ആലപ്പുഴ: കേരള സ്​റ്റേറ്റ്​ ഹോമിയോപ്പതിക്​ കോ ഓപ്പറേറ്റിവ്​ ഫാർമസി ലിമിറ്റഡിന്റെ​ (ഹോംകോ) നാലുനിലകളിലായുള്ള ഫാക്ടറി സമുച്ചയത്തിന്റെ ഉദ്​ഘാടനം നാളെ ഉച്ചയ്ക്ക്​ രണ്ടിന്​ മന്ത്രി വീണാജോർജ്​ നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹകരണവകുപ്പ്​ രജിസ്​ട്രാർ ഡി. സജിത്ത്​ ബാബു മുഖ്യപ്രഭാഷണം നടത്തും. വലിയ കലവൂരിൽ 2.41 ഏക്കറിൽ 91,373 ചതുരശ്ര അടിയിലാണ്​ പുതിയ ഫാക്ടറി സമുച്ചയം.

1978 മുതൽ മരുന്ന്​ നിർമാണം തുടങ്ങിയ ഹോംകോ ഇന്ത്യയിലെ തന്നെ പൊതുമേഖയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഹോമിയോ മരുന്ന്​ നിർമാണ ഫാക്ടറിയാണ്​. വാർത്താസമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ഹോംകോ മാനേജിംഗ് ​ ഡയറക്​ടർ ഡോ.ആർ.ശോഭ ചന്ദ്രൻ, പ്രദീപ്​കുമാർ, രാജിൻ പൊന്നപ്പൻ, വിഷ്​ണു പ്രസേനൻ എന്നിവർ പ​ങ്കെടുത്തു.

110 കോടിയുടെ മുതൽമുടക്ക്

അന്താരാഷ്ട്ര സി.ജി.എം.പി മാനദണ്ഡങ്ങൾ പാലിച്ച്​ നിർമ്മിക്കുന്ന ഫാക്ടറിയിൽ ഓയിൻമെന്റ്​, ടാബ്​ലെറ്റ്​, മദർ ടിഞ്ചർ, ഡൈല്യൂഷൻ എന്നിവയുടെ നിർമാണ വിഭാഗങ്ങളും രണ്ട്​ അത്യാധുനിക ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്​. നിലവിൽ ഓയിൻമെന്റ്​, ടാബ്​ലൈറ്റ്​ വിഭാഗങ്ങളാണ്​ പ്രവർത്തനസജ്ജമായിട്ടുള്ളത്​. പരിസ്ഥിതി സൗഹൃദമായി മലിനീകരണം കുറഞ്ഞ പി.എൻ.ജി ഇന്ധനമായി ഉപ​യോഗിക്കുന്ന ജില്ലയിലെ രണ്ടാമത്തെ സ്ഥാപനമാണ്​ ഹോംകോ.

300 ടി.ആർ കപ്പാസിറ്റിയുള്ള ചില്ലർ പ്ലാന്റ്​, അത്യാധുനിക എച്ച്​.വി.എ.സി സിസ്റ്റം, ഓട്ടോമേറ്റഡ്​ വാട്ടർ ട്രീറ്റ്​മെന്റ് ​ പ്ലാന്റ്​ എന്നിവയിലൂടെ മരുന്ന്​ നിർമാണത്തിന്റെ ഗുണമേന്മ ഉറപ്പാക്കും.

 11 കെ.വി ഡെഡിക്കേറ്റഡ്​ ഫീഡറും 1250 കെ.വി.എ ട്രാൻസ്​ഫോർമറും വൈദ്യുതി തടസം ഒഴിവാക്കാൻ സജ്ജമാക്കിയിട്ടുണ്ട്​. 110കോടി മുടക്കിയാണ്​ പുതിയ ഫാക്ടറി സമുച്ചയം നിർമ്മിച്ചത്​.

ആയൂഷ്​ വകുപ്പിന് കീഴിൽ ​പ്രവർത്തിക്കുന്ന ഹോംകോ കഴിഞ്ഞവർഷം​ 46കോടി രൂപ വിറ്റുവരവും 13കോടി രൂപ ലാഭവും നേടി


Source link

Related Articles

Back to top button