CINEMA
ട്രാൻ. പ്രതിദിന ടിക്കറ്റ് വരുമാനം 8.25 കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ വർദ്ധിച്ചെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ നിയമസഭയിൽ പറഞ്ഞു. 2023ൽ ശരാശരി പ്രതിദിന ടിക്കറ്റ് വരുമാനം 6.69 കോടിയായിരുന്നു. ഇപ്പോഴത് 8.25 കോടിയായി വർദ്ധിച്ചു. 2023ൽ 19.35 ലക്ഷമായിരുന്നു ശരാശരി പ്രതിദിനയാത്രക്കാർ. 2025ൽ 20.27 ലക്ഷമായി. ഈ വർഷം ഇതുവരെ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 22.18 ലക്ഷമാണ്. ഡ്രൈവിംഗ് സ്കൂളിലൂടെ 2.87 കോടി രൂപ ലാഭമുണ്ടായി. ബഡ്ജറ്റ് ടൂറിസത്തിലൂടെ കഴിഞ്ഞ മാസം അഞ്ചര കോടി ലഭിച്ചു. 65 ലക്ഷം രൂപയാണ് ലാഭം.
Source link



