CINEMA

സംവിധായകനായി രാജേഷ് മാധവൻ: പെണ്ണും പൊറാട്ടും ട്രെയിലർ കണ്ട് അമ്പരന്ന് മലയാളികൾ

ഫെബ്രു. 13ന് റിലീസ്

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. മോഹൻലാൽ, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ബേസിൽജോസഫ് , മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിബി മലയിൽ, രഞ്ജിത് തുടങ്ങി പ്രമുഖർ സോഷ്യൽ മീഡിയയയിലൂടെ വളരെ ആവേശത്തോടെ ട്രെയില‌ർ പങ്കുവച്ചു . സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ കണ്ടാത്ത സിനിമാനുഭവം തന്നെയാകുമെന്ന സൂചന ട്രെയിലർ നൽകുന്നു. ആക്ഷൻ, കോമഡി, ഇമോഷൻ എന്നിവ സമന്വയിപ്പിച്ച് , ഗ്രാമീണ ജീവിതത്തിന്റെ മണം പകരുന്ന അവതരണമാണ് ട്രെയിലറിൽ നിറയുന്നത്. സുട്ടു എന്ന നായയ്ക്ക് ശബ്ദം നൽകുന്നത് ടൊവിനോ തോമസ് ആണ് . കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. എസ്ടി കെഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി . കുരുവിളയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. രവിശങ്കർ ആണ് കഥ, തിരക്കഥ, സംഭാഷണം . സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ ആണ്. സംഗീതം ഡോൺ വിൻസെന്റ്. നാനൂറിലധികം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന ‘പെണ്ണും പൊറാട്ടും’, ഒരു വ്യത്യസ്തവും പുതുമയുമുള്ള സിനിമാ പരീക്ഷണം തന്നെയാണെന്ന് ട്രെയിലർ ഉറപ്പിക്കുന്നു. ഫെബ്രുവരി 13ന് റിലീസ് ചെയ്യും.


Source link

Related Articles

Back to top button