CINEMA

ഹെലികോപ്ടറും ഹോളിവുഡ് നടിയുമായി പാപ്പൻ

ആട് 3 പോസ്റ്റർ

ആ​ടി​ന്റെ​ ​ര​ണ്ടു​പ​തി​പ്പു​ക​ളി​ലെയും​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​പ്രേ​ക്ഷ​ക​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​വ​രാ​ണ്.​ ​ഷാ​ജി​ ​പാ​പ്പ​നും,​ ​ഡ്യൂ​ഡും​ ,​​അ​റ​ക്ക​ൽ​ ​അ​ബു​വും​ ​,​സാ​ത്താ​ൻ​ ​സേ​വ്യ​റും​ ​,​സ​ർ​ബ​ത്ത് ​ഷ​ബീ​റും,​ ​ക്യാ​പ്റ്റ​ൻ​ ​ക്ലീ​റ്റ​സ്സും,​ ​ ​പി.​പി.​ ​ശ​ശി​യു​മൊ​ക്കെ​യാ​ണ് ​ആ​ടി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ ​ആ​ട് 3​ ​യി​ലും​ ​ഇ​തേ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വീ​ണ്ടും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മു​ന്നി​ലെ​ത്തു​ക​യാ​ണ്.​ ​ഈ​ ​ഏ​ഴു​ ​ക​ഥ​പാ​ത്ര​ങ്ങ​ളെ​ ​പ്രേ​ക്ഷ​ക​ർ​ ​മു​മ്പ് ​എ​ങ്ങ​നെ​ ​ക​ണ്ടു​ ​അ​തേ​ ​രൂ​പ​ത്തി​ലും​ ​വേ​ഷ​വി​ധാ​ന​ത്തി​ലും​ ​ത​ന്നെ​യാ​ണ് ​ആ​ട്-3​ ​യി​ലും​ ​എ​ത്തു​ന്ന​ത്.​ ​ഈ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ഒ​റി​ജി​ന​ൽ​ ​ലു​ക്ക് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​ ​ഈ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​ത​ന്നെ​ ​മ​റ്റൊ​രു​ ​രൂ​പ​ത്തി​ലും​ ​ഭാ​വ​ത്തി​ലും,​വേ​ഷ​ത്തി​ലു​മു​ള്ള​ ​പോ​സ്റ്റ​ർ​ ​മു​മ്പ് ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​
​ആ​ടി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ആ​രീ​തി​യി​ൽ​ ​പ്ര​ത്യ​ക്ഷ​ ​പ്പെ​ട്ട​ത് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഏ​റെ​ ​ക​ൗതു​ക​വും,​ ​ആ​കാം​ക്ഷ​യും​ ​സ​മ്മാ​നി​ച്ചു.​ ​ഈ​ ​അ​വ​സ​ര​ത്തി​ലാ​ണ് ​ഒ​റി​ജി​ന​ൽ​ ​ലു​ക്കി​ൽ​ത്ത​ന്നെ​ ​ഇ​പ്പോ​ൾ​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത് .​ ​ഈ​ ​വൈ​രു​ദ്ധ്യം​ ​ത​ന്നെ​യാ​ണ് ​ആ​ട്-3​ ​എ​ന്ന​ ​സി​നി​മ​യെ​ ​വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​തും.​ ​ജ​യ​സൂ​ര്യ,​ ​വി​നാ​യ​ക​ൻ,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​വി​ജ​യ് ​ബാ​ബു,​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ഹോ​ളി​വു​ഡ് ​താ​രം​ ​കെ​യ്റ്റ്,​ ​എ​ന്നി​വ​രു​ടെ​ ​പോ​സ്റ്റ​ർ​ ​ആ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​അ​ജു​ ​വ​ർ​ഗീ​സ്.​ ​ആ​ൻ​സ​ൺ​ ​പോ​ൾ,​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​നോ​ബി,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ,​ ​ഡോ.​ ​റോ​ണി​ ​രാ​ജ്,​സു​ധി​കോ​പ്പ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ​ ​നെ​ൽ​സ​ൺ,​ ​ഉ​ണ്ണി​രാ​ജ​ൻ.​പി.​ദേ​വ്,​ ​സ്രി​ന്ധ,​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​വി​നീ​ത് ​മോ​ഹ​ൻ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സ്,​ ​കാ​വ്യ​ ​ഫി​ലിം​ ​ക​മ്പ​നി​ ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു,​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ഖി​ൽ​ ​ജോ​ർ​ജ് .സം​ഗീ​തം​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.


Source link

Related Articles

Back to top button