CINEMA

പി.എം.ഇ-ഡ്രൈവ് ഇലക്ട്രിക് ട്രക്കുമായി മോൺട്ര ഇലക്ട്രിക്

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മോൺട്ര ഇലക്ട്രിക് പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് ഇലക്ട്രിക് ട്രക്ക് വിപണിയിലെത്തിച്ചു. മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ ആദ്യത്തെ പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് റിനോ 5538 ഇ.വിയുടെ ഫ്ലാഗ് ഓഫ് നടത്തി. പി.എം.ഇ-ഡ്രൈവ് സ്‌കീമിന് കീഴിൽ സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക് നിർമ്മാതാവാണ് മോൺട്ര. സിമന്റ്, റെഡി-മിക്സ് കോൺക്രീറ്റ് കമ്പനിയായ അൾട്രാടെക് സിമന്റ് ലിമിറ്റഡിന് ആദ്യ പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് ഇലക്ട്രിക് ഹെവി ട്രക്ക് റൈനോ 5538 ഇ.വി 6×4 ട്രാക്ടർ ട്രെയിലർ കമ്പനി കൈമാറി. മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ, എം.ഡി ജലജ് ഗുപ്ത, അൾട്രാടെക് സിമന്റ് ചീഫ് പ്രൊക്യുർമെന്റ് ഓഫീസർ സത്യാ രാജ് എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണ മേഖലകളിലുടനീളം ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്കുകൾ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ നീക്കം സഹായിക്കും.


Source link

Related Articles

Back to top button