ആന്ധ്രയിലും തെലുങ്കാനയിലും ടോക്സിക് ദിൽ രാജുവിന്

വിതരണാവകാശത്തിന് 120 കോടി
യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ’ടോക്സിക് : എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് “ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് ദിൽ രാജുവിന്റെ ഉടമസ് ഥതയിലെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
ടോക്സിക്കിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്വിസിയും തമ്മിൽ കരാർ ഒപ്പുവച്ചു .
ദേശീയ അവാർഡുകളും നിരവധി ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ച എസ്വിസിയുടെ സാന്നിധ്യം ടോക്സിക്കിന്റെ മാറ്റുക്കൂട്ടുന്നു. ഇതോടെ രാജ്യത്തിനകത്തും പുറത്തും ആരാധകർക്കിടയിൽ ആവേശം ഏറി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചത്. യഷും ഗീതുവും ചേർന്നാണ് രചന. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ മാർച്ച് 19ന് റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രവി ബസ്രൂർ സംഗീതം നൽകുന്നു. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ.
Source link



