CINEMA

ഇ​ഷ്ട​പ്പെ​ട്ടാൽ തം​സപ്പ് അ​ടി​ക്ക്; ഫേ​സ് ​ബു​ക് ലൈ​വി​ൽ​ ​ “ആശാൻ”

‘ആ​ശാ​ൻ​”​ ​എ​ന്ന​ ​ചി​ത്രം​ ​എ​ല്ലാ​വ​രും​ ​കാ​ണ​ണ​മെ​ന്ന​ ​അ​പേ​ക്ഷ​യു​മാ​യി​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​ ​ഇ​ന്ദ്ര​ൻ​സ്.​ ​ചി​ത്ര​ത്തി​ന് ​ല​ഭി​ക്കു​ന്ന​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​ത്തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷം​ ​ഉ​ണ്ടെ​ന്നും,​ ​താ​ൻ​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത്ര​യും​ ​പ്ര​മോ​ഷ​നോ​ട് ​കൂ​ടി​ ​ഒ​രു​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​തെ​ന്നും​ ​ഇ​ന്ദ്ര​ൻ​സ് ​പ​റ​ഞ്ഞു.​ ​ജോ​ൺ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ശാ​നി​ൽ​ ​ത​ന്റെ​ ​പ്ര​ക​ട​ന​ത്തി​നും​ ​ചി​ത്ര​ത്തി​നും​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം​ ​ല​ഭി​ക്കു​മ്പോ​ഴും,​ ​പ്ര​തീ​ക്ഷി​ച്ച​ ​അ​ത്ര​യും​ ​ആ​ളു​ക​ൾ​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തു​ന്നി​ല്ല​ ​എ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​സ​ങ്ക​ടം​ ​ആ​ണെ​ന്നും​ ,​ ​അ​ത് ​കൊ​ണ്ട് ​എ​ല്ലാ​വ​രും​ ​അ​ഭി​പ്രാ​യം​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​ഇ​ന്ദ്ര​ൻ​സ് ​ഫേ​സ്ബു​ക് ​ലൈ​വ് ​വീ​ഡി​യോ​യി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ജോ​ൺ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ദ്യ​ ​ചി​ത്രം​ ​ഗ​പ്പി​ക്ക് ​ഉ​ണ്ടാ​യ​ ​അ​വ​സ്ഥ​ ​ആ​ശാ​ന് ​സം​ഭ​വി​ക്ക​രു​ത് ​എ​ന്നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​ഇ​ന്ദ്ര​ൻ​സ് ​പ​റ​ഞ്ഞു.​ഫീ​ൽ​ ​ഗു​ഡ് ​കോ​മ​ഡി​ ​ഡ്രാ​മ​യാ​യ​ ​ആ​ശാ​നി​ൽ​ ​ഇ​ന്ദ്ര​ൻ​സ്,​ ​ജോ​മോ​ൻ​ ​ജ്യോ​തി​ർ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​നൂ​റി​ൽ​പ്പ​രം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.
ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​നൊ​പ്പം​ ​ചേ​ർ​ന്ന് ​ഗ​പ്പി​ ​സി​നി​മാ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ച്ച​ത് ​ജോ​ൺ​ ​പോ​ൾ​ ​ജോ​ർ​ജ്,​ ​അ​ന്നം​ ​ജോ​ൺ​ ​പോ​ൾ,​ ​സൂ​ര​ജ് ​ഫി​ലി​പ്പ് ​ജേ​ക്ക​ബ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.


Source link

Related Articles

Back to top button