CINEMA

ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11ന് തുടങ്ങും

കൊച്ചി: പൂക്കളുടെ വൈവിദ്ധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11 മുതൽ 15 വരെ കൊച്ചി ലുലുമാളിൽ നടക്കും. ഫ്ലവർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ നിർവഹിച്ചു. ലുലു മാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു, സീനിയർ ചീഫ് എഞ്ചിനിയർ പി. പ്രസാദ് എന്നിവർ പങ്കെടുത്തു. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്യസ്ത തരം പൂക്കളുണ്ടാകും. ബോഗെയിൻവില്ല, വിവിധ ഓർക്കിഡുകൾ, കുറഞ്ഞ പ്രായത്തിൽ കായ്ഫലം നൽകുന്ന ഫല സസ്യങ്ങൾ എന്നിവയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിൽ പുഷ്‌പ സസ്യങ്ങളും മേളയിൽ പ്രദർശനത്തിനെത്തും. ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാകും. കുട്ടികളുടെ വിവിധ മത്സരങ്ങൾ, ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ തുടങ്ങിയവയും അരങ്ങേറും. ഫെസ്റ്റിവലിൽ വിവിധ നേഴ്സറികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: +91 97788 00853


Source link

Related Articles

Back to top button