രണ്ട് പുതിയ മോഡലുകളുമായി ഹോണ്ട മോട്ടോർ സൈക്കിൾ

ന്യൂഡൽഹി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്സ് എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് അവതരിപ്പിച്ചത്.
സൈബർ ഡ്രിഫ്റ്റ് പ്രമേയത്തിൽ ഒരുക്കിയ ഡിയോ 125 എക്സ് എഡിഷൻ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ എന്നീ നിറങ്ങളിൽ ലഭിക്കും. ഗ്രാഫിക്സും പ്രത്യേക നിറത്തിലുള്ള അലോയ് വീലുകളുമാണ് പ്രധാന ആകർഷണം. ലളിതമായ രൂപകൽപ്പനയാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷന്റെ സവിശേഷത. പേൾ സൈറൺ ബ്ലൂ നിറത്തിനൊപ്പം പൈറൈറ്റ് ബ്രൗൺ ഫിനിഷിലുള്ള അലോയ് വീലുകൾ മോട്ടോർ സൈക്കിളിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് ശൈലിയിലും രൂപകൽപ്പനയിലും മാറ്റം വരുത്തിയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയതെന്ന് ഹോണ്ട മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
ഡിയോ 125 എക്സ് എഡിഷൻ വില( ഡൽഹി എക്സ്ഷോറൂം)
87,733 രൂപ
ഷൈൻ 125 ലിമിറ്റഡ് എഡിഷൻ വില( ഡൽഹി എക്സ്ഷോറൂം)
86,211 രൂപ
Source link



