വിവാഹിതരാകാനും മാതാപിതാക്കളാകാനും താത്പര്യമില്ല; വ്യത്യാസം 34 ലക്ഷം, അപകട സൂചന

ബീജിംഗ്: ജനസംഖ്യയുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധിലാണ് ചൈന ഇപ്പോള്‍ ഉള്ളത്. രാജ്യത്തെ 2025ലെ ജനന-മരണ നിരക്ക് പുറത്തുവരുമ്പോള്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ജനന നിരക്കിനേക്കാള്‍ കൂടുതലാണ് മരണനിരക്ക്. 2025ലെ കണക്കുകള്‍ ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിടുമ്പോള്‍ 79 ലക്ഷമാണ് പുതിയതായി ജനിച്ച കുട്ടികളുടെ എണ്ണം. രാജ്യത്തെ മരണസംഖ്യയാകട്ടെ 1.13 കോടിയും. ജനന – മരണ നിരക്കിലെ വ്യത്യാസം 34 ലക്ഷം.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചൈനയിലെ യുവാക്കള്‍ക്ക് വിവാഹിതരാകാനും കുട്ടികള്‍ ജനിക്കുന്നതിനും വലിയ താത്പര്യം ഇല്ല. 2025ലെ രാജ്യത്തെ ജനന നിരക്ക് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 1949ലേതിന് സമാനമായ ജനനനിരക്കാണ് 2025ല്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണ നിരക്ക് ജനനത്തേക്കാള്‍ കൂടുതലാകുമ്പോള്‍ അത് രാജ്യത്തിന്റെ ജനസംഖ്യ പ്രതിസന്ധിയെ കൂടുതല്‍ ശക്തമാക്കുകയാണ്.
തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. 2024ല്‍ ചൈനയില്‍ 95.4 ലക്ഷം ജനനങ്ങളുണ്ടായപ്പോള്‍ 2025ല്‍ വന്നത് 16 ലക്ഷത്തിന്റെ കുറവ്. 2024ല്‍ 1.09 കോടിയായിരുന്നു മരണനിരക്കെങ്കില്‍ 2025ല്‍ ഇത് നാല് ലക്ഷം കൂടി വര്‍ദ്ധിച്ച് 1.13 കോടിയായിട്ടുണ്ട്. വാര്‍ദ്ധക്യ ജനസംഖ്യ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ ഉത്പാദന മേഖലയെ കാര്യമായി ബാധിക്കുന്നുമുണ്ട്. ഈ പ്രതിഭാസം തുടരുകയാണെങ്കില്‍ ചൈനയുടെ സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് ഉണ്ടാകുക.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുകയെന്ന ചൈനയുടെ സ്വപ്‌നത്തിന് ഈ സ്ഥിതി വലിയ തിരിച്ചടിയായി മാറാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ജനസംഖ്യയില്‍ കുറവ് വരുന്നത് ഉത്പാദന മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. വാണിജ്യ രംഗത്ത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് മത്സരിക്കുന്നതിനുള്ള ശക്തിയിലും വലിയ ചോര്‍ച്ചയുണ്ടാകുമെന്നതാണ് ഇതിന്റെ ഫലം.
Source link



