നാല്പതുകളിലെ പ്രണയം പ്രദർശനത്തിന്

നടനും മാധ്യമ പ്രവർത്തകനുമായ രമേശ് എസ്. മകയിരം തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നാല്പതുകളിലെ പ്രണയം ഫെബ്രുവരി 13ന് പ്രദർശനത്തിന് . മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പ്രസാധകനുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ചിത്രത്തിന്റെ പശ്ചാത്തലം . പ്രണയത്തിനൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുണ്ട്.ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട് കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവരാണ് പ്രധാന താരങ്ങൾ. മഴ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം എസ്. ജയൻദാസ് , ഗാനങ്ങൾ -രമേശ് എസ് മകയിരം , ആശ വാസുദേവൻ നായർ. സംഗീതം -ഗിരീഷ് നാരായൺ.
ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ. എഡിറ്റർ- ലിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -എൽദോ സെൽവരാജ് പി .ആർ .ഒ – എ.എസ്. ദിനേശ്, മനു ശിവൻ.
Source link



