CINEMA

ദുൽഖറും മൃണാളും വീണ്ടും പ്രണയപ്പിക്കുന്ന ഭീഗി ഭീഗി

30 കോടി മുടക്കി ബോക്സോഫീസിൽ 100 കോടി കൊയ്ത തെലുങ്ക് ചിത്രം സീതാരാമത്തിലെ പ്രണയ ജോടികളായ ദുൽഖർ സൽമാനും മൃണാൾ താക്കൂറും വീണ്ടും ഒന്നിച്ചു. എ.ആർ. റഹ്മാൻ ഈണമിട്ട് ഇരുവരും ഒന്നിച്ചഭിനയിച്ച ഭീഗി ഭീഗി എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ‘സീതാ രാമത്തിലെ കഥാപാത്രങ്ങളെ ആസ്പദമാക്കിയ ഒരു പ്രണയഗാനമാണിതെന്നാണ് വിവരം.


“ഇത് വിധിയെന്ന് വിളിക്കാം, യാദൃശ്ചികതയെന്ന് വിളിക്കാം… ഞങ്ങൾ ഇതിനെ പ്രണയമെന്നു വിളിക്കുന്നു” ഗാനത്തിന്റെ പ്രൊമോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച് മൃണാൾ താക്കൂർ കുറിച്ചിരുന്നു. സീതാരാമത്തിലെ റാമിനെയും സീതാമഹാലക്ഷ്മിയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.ഇരുവരും സിനിമയിൽ വീണ്ടും ഒരുമിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.അതേസമയം അറ്റ്ലിയുടെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുകയാണ് മൃണാൾ.

ബോളിവുഡിലെ ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ ദോ ദീവാനെ സെഹർ മേം ആണ് മൃണാളിന്റെ പുതിയ റിലീസ്. സിദ്ധാന്ത് ചതുർവേദി ആണ് നായകൻ.

രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് ആഗോള റിലീസായി എത്തും. സീസ്റ്റുഡിയോസ്, റാൻ കോർപ് മീഡിയ, ബൻസാലി പ്രൊഡക്ഷൻസ്, രവി ഉദ്യാവർ ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം.

ഹിഷാമിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്.


Source link

Related Articles

Back to top button