CINEMA

ചിരിപ്പിച്ച 5 ദിനം, 6.85 കോടി നേടി പ്രകമ്പനം

ഈ വർഷത്തെ രണ്ടാമത്തെ വിജയവും പുതുനിര താര ചിത്രത്തിന്

ഗണപതിയും സാഗർ സൂര്യയും അൽ അമീനും നായകന്മാരായി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്ത പ്രകമ്പനം

5 ദിവസം കൊണ്ട് ലോക വ്യാപകമായി 6.85 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റിലേക്ക് മുന്നേറുന്നു. ചത്താ പച്ചയ്ക്ക് ശേഷം ഈ വർഷത്തെ രണ്ടാമത്തെ വിജയവും പുതുനിര താരങ്ങളുടെ ക്രെഡിറ്റിലാണെന്നതാണ് ശ്രദ്ധേയം. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’. ശീതൾ ജോസഫ് ആണ് നായിക.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. , തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതാണ്.
കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും മറ്റൊരു ആകർഷണീയതയാണ്.


Source link

Related Articles

Back to top button