CINEMA

‘ഇതൊക്കെ വെറും ചില്ലറപ്പൈസ’,​ യൂട്യൂബേഴ്‌‌സിന് മുന്നിൽ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വെളിപ്പെടുത്തി ആറാട്ടണ്ണൻ

സോഷ്യൽ മീഡിയയിലെ വൈറൽ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തിയേറ്ററിൽ സിനിമ കാണാനെത്തിയ സന്തോഷ് വർക്കി യൂട്യൂബേഴ്‌‌സിന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ മൊബൈലിലൂടെ അക്കൗണ്ടിലുള്ള തുക പരസ്യമാക്കിയത്.


5,61,821 രൂപയാണ് സന്തോഷ് വർക്കിയുടെ അക്കൗണ്ടിലുള്ളത്. ഏകദേശം അഞ്ചര ലക്ഷത്തിലേറെ. എന്നാൽ ഈ തുക കണ്ട് അമ്പരന്ന വ്‌ളോഗർമാരോട് വളരെ ലാഘവത്തോടെയായിരുന്നു സന്തോഷിന്റെ പ്രതികരണം. ‘ഇതൊക്കെ എനിക്ക് വളരെ ചെറിയ തുകയാണ്. യഥാർത്ഥ ബാങ്ക് ബാലൻസ് ഇതല്ല. വെറുതെ ചെലവാക്കാൻ വേണ്ടി അക്കൗണ്ടിൽ ഇട്ടിരിക്കുന്ന തുകയാണിത്,’ സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു.


മോഹൻലാൽ ചിത്രം ‘ആറാട്ടി’ന്റെ റിവ്യൂവിലൂടെ വൈറലായ സന്തോഷ് വർക്കി, പിന്നീട് കൊച്ചിയിലെ തിയേറ്ററുകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയായിരുന്നു. റിവ്യൂകളിൽ നിന്ന് അഭിനയരംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിലൂടെയാണ് സന്തോഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. പ്രശസ്‌‌തിക്കൊപ്പം തന്നെ നിരവധി വിവാദങ്ങളും സന്തോഷ് വർക്കിയെ തേടിയെത്തിയിരുന്നു. സിനിമാ നടിമാർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button