LIFE STYLE

വ്യാജ ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വർണത്തട്ടിപ്പ്; അടിമാലി സ്വദേശിനി ഡൽഹിയിൽ പിടിയിൽ

കൊച്ചി: ബാങ്കിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതി ഡൽഹിയിൽ അറസ്റ്റിൽ. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഇവർ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്. അടിമാലി വിശ്വദീപ്തി സ്‌കൂളിനടുത്ത് താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷയെ (35) ആണ് അടിമാലി പൊലീസ് പിടിയിലായത്.

2019മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്നാണ് അനുഷ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടിൽ നിന്ന് ഇറങ്ങും. ബാങ്കിൽ സ്വർണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും കബിളിപ്പിച്ചത്. ഇത്തരത്തിൽ ലഭിച്ച സ്വർണാഭരണങ്ങൾ അനുഷ കൈക്കലാക്കുകയായിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയതേയില്ല. ഭാര്യയെ കാണാതായതോടെ അരുൺ കോതമംഗലത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. അനുഷ എന്ന പേരിൽ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന അനുഷയുടെ നാടകം പൊളിഞ്ഞു.

എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ൽ അരുൺ വിദേശത്തേക്ക് പോയ സമയത്താണ് തനിക്ക് ബാങ്കിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പരത്തിയത്. പിന്നീട് വിദേശത്തുനിന്ന് അരുൺ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.

സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു തുടങ്ങിയതോടെയാണ് ഇവർ ഡൽഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അനുഷയെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തിയത്.


Source link

Related Articles

Back to top button