CINEMA

ഇരട്ടസഹോദരങ്ങൾ അശ്ലീല സന്ദേശം അയയ്ക്കുന്നു,​ നിരന്തരം വേട്ടയാടുന്നു,​ മുന്നറിയിപ്പ് നൽകിയിട്ടും പീഡനം തുടരുന്നെന്ന് നടി

കഴിഞ്ഞ മൂന്നുവർഷമായി ഇരട്ട സഹോദരങ്ങളിൽ നിന്ന് തനിക്കും കുടുംബത്തിനും സൈബർ ആക്രമണം നടക്കുന്നുവെന്ന് വെളിപ്പെടുത്തി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി. ചെന്നൈ സ്വദേശിയായ ശബരീഷ് എന്ന വ്യക്തിയും അയാളുടെ സഹോദരനും തന്നെയും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ രവീണ പറയുന്നു. അവർ അയച്ച അശ്ലീല സന്ദേശങ്ങളുടെയും കമന്റുകളുടെയും സ്ക്രീൻ ഷോട്ടുകളും താരം പങ്കുവച്ചു. നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടും പീഡനം തുടരുകയാണെന്നും നിരവധി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവർ സൈബർ ആക്രമണം നടത്തുന്നതെന്നും രവീണ പറയുന്നു.

തന്നെ മാത്രമല്ല മറ്റ് നിരവധി നടിമാരെയും ഇവർ ഇത്തരത്തിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി രവീണ പറയുന്നു. താനുമായി നേരത്തെ പരിചയമുണ്ടെന്നോ അല്ലെങ്കിൽ വിവാഹം ഉറപ്പിച്ചെന്നോ ഉള്ള വ്യാജകഥകൾ പ്രചരിപ്പിച്ചാണ് ഇവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അന്തരിച്ച പിതാവിന്റെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റുകളിൽ പോലും ഇവർ മോശമായ കമന്റുകൾ ഇട്ടു. തനിക്ക് ആ കമന്റുകൾ റിപ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിഞ്ഞുവെന്നും ഇനിയും മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തിരിച്ചറിയുന്നുവെന്നും രവീണ പറഞ്ഞു.

അവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക. ഇവരിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും രവീണ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം ചെന്നൈയാണെന്ന് പലപ്പോഴും പറയാറുണ്ട്. ഈ നഗരം എല്ലാവർക്കും സുരക്ഷിതമാണെന്ന് തെളിയിക്കാൻ അധികാരികൾ ഇത്തരം ക്രൂരന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും രവീണ കുറിച്ചു. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ശ്രീജ രവിയുടെ മകളാണ് രവീണ.


Source link

Related Articles

Back to top button