CINEMA

ശ്രീനിവാസന്റെ ഓർമകളുമായി ഉദയനാണ് താരം ട്രെയിലർ

റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ്-​മോ​ഹ​ൻ​ലാ​ൽ​-​ശ്രീ​നി​വാ​സ​ൻ​ ​കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​ഉ​ദ​യ​നാ​ണ് ​താ​രം​ ​പു​തി​യ​ ​പ​തി​പ്പ് ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​സി​നി​മ​യു​ടെ​ ​ട്രെ​യി​ല​ർ​ ​കാ​ണു​മ്പോ​ൾ​ ​ശ്രീ​നി​വാ​സ​നെ​ ​ഓ​ർ​മ​ ​വ​രു​ന്നു​വെ​ന്ന് ​ആ​രാ​ധ​ക​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.​ ​ഉ​ദ​യ​നാ​ണ് ​താ​ര​ത്തി​ലെ​ ​ശ്രീ​നി​വാ​സ​ൻ​ ​വേ​ഷ​ത്തി​ന് ​മി​ക​ച്ച​ ​ക​യ്യ​ടി​യാ​യി​രു​ന്നു​ ​അ​ന്ന് ​ല​ഭി​ച്ചി​രു​ന്ന​ത്.
21​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ 4​K​ ​ദൃ​ശ്യ​ ​മി​ക​വോ​ടെ​ ​ഉ​ദ​യ​നാ​ണ് ​താ​രം​ ​നാ​ളെ​ ​റീ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഉ​ദ​യ​ഭാ​നു​വാ​യി​ ​മോ​ഹ​ൻലാ​ലും​ ​സ​രോ​ജ്കു​മാർ ​എ​ന്ന​ ​രാ​ജ​പ്പ​നാ​യി​ ​ശ്രീ​നി​വാ​സ​നും​ ​ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച​ ​ചി​ത്ര​ത്തി​ൽ ​മീ​ന​യാ​യി​രു​ന്നു​ ​നാ​യി​ക.​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ർ,​ പ​ച്ചാ​ളം​ ​ഭാ​സി​യാ​യി​ ​ത​കർപ്പൻ പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​മു​കേ​ഷ്,​ ​സ​ലിം​കു​മാ​ര്‍,​ ​ഇ​ന്ദ്രൻസ്,​ ​ഭാ​വ​ന​ ​എ​ന്നി​വ​രും​ ​വേ​ഷ​മി​ട്ടു.​ ​ശ്രീ​നി​വാ​സ​നാ​ണ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ഒ​രു​ക്കി​യ​ത്.
കാ​ൾട്ടൺ‍​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ‍​ ​സി.​ ​ക​രു​ണാ​ക​ര​നാ​ണ് ​നി​ർ​മ്മാ​ണം.ഛാ​യാ​ഗ്രാ​ഹ​ണം​ ​നിർവ​ഹി​ച്ച​ത് ​എ​സ്.​ ​കു​മാ​ർ.​ ​ദീ​പ​ക് ​ദേ​വി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ഗാ​ന​ര​ച​ന​ ​കൈ​ത​പ്രം,​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഔ​സേ​പ്പ​ച്ച​ൻ.​ ​എ.​ ​കെ​ ​സു​നി​ലി​ന്റെ​ ​ന്യൂ​ ​സൂ​ര്യ​ ​ഫി​ലിം​സ് ​ആ​ണ് ​വി​ത​ര​ണം​ .​ 4​k​ ​റി​മാ​സ്റ്റ​റി​ങ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​ഹൈ​ ​സ്റ്റു​ഡി​യോ​സ് .​ ​പി.​ ​ആ​ർ.​ഒ ​:​ ​പി.​ ​ശി​വ​പ്ര​സാ​ദ്.


Source link

Related Articles

Back to top button