CINEMA

മന്ത്രി ഗണേശിനെ തിരുത്തി മുഖ്യമന്ത്രി സ്വകാര്യ ബസുകൾക്കായി കെ.എസ്.ആർ.ടി.സി റൂട്ട് മാറ്റില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് റൂട്ട് വിഷയത്തിൽ മന്ത്രി കെ.ബി. ഗണേശ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുടെ റൂട്ടുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ സ്വകാര്യ ബസുകളോട് മത്സര ഓട്ടത്തിനില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കെ.എസ്.ആർ.ടി.സിക്ക് ഇതുസംബന്ധിച്ച് നിർദ്ദേശവും നൽകിയിരുന്നു. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസാണ്. അവരെ ബുദ്ധിമുട്ടിക്കാനില്ല. കെ.എസ്.ആർ.ടി.സി മലയോര മേഖലകളെ കേന്ദ്രീകരിച്ച് സർവീസ് നടത്തിയപ്പോൾ കളക്ഷൻ വർദ്ധിച്ചു. അനാരോഗ്യകരമായ മത്സരത്തിന് പോകണ്ടെന്ന തീരുമാനമാണ് കളക്ഷൻ വർദ്ധിച്ചതിന്റെ രഹസ്യം. സ്വകാര്യ ബസുകളോ കെ.എസ്.ആർ.ടി.സിയോ പോകാത്ത റൂട്ടുകളിലേക്ക് മാറിയത് വിജയമായെന്നും മന്ത്രി ഗണേശ് പറഞ്ഞു. പിന്നാലെയാണ് മുഖ്യമന്ത്രി എഴുന്നേറ്റത്.

 അനാരോഗ്യ മത്സരം വേണ്ട

ബസില്ലാത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ അത് സ്വകാര്യ ബസ് റൂട്ടിൽ നിന്ന് പിന്മാറിക്കൊണ്ടാകരുത്. അനാരോഗ്യ മത്സരം വേണ്ട. എന്നാൽ സ്വകാര്യ ബസിന്റെ റൂട്ടുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ പിൻവലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി നിലപാട് തിരുത്തി. ബസുകൾ പിൻവലിക്കില്ലെന്ന് മന്ത്രി അറിയിച്ചു.ദീർഘദുര റൂട്ടുകളെല്ലാം കെ.എസ്.ആർ.ടി.സിയുടെ കൈയിലാണെന്നും മന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button