CINEMA

ജയിലർ 2 മുംബയിൽ, കോമ്പിനേഷൻ സീനിൽ രജനി കാന്തും ഷാരൂഖ്‌ഖാനും

രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 അടുത്ത ഷെഡ്യൂൾ മുംബയിൽ. ഈ ഷെഡ്യൂളിൽ ഷാരൂഖ് ഖാൻ ജോയിൻ ചെയ്യും. അതിഥി താരമായാണ് ഷാരൂഖ് ഖാൻ എത്തുന്നത്. ഈ മാസം അവസാനത്തോടെ ജയിലർ 2 ചിത്രീകരണം പൂർത്തിയാകും എന്നാണ് വിവരം. ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തിയും ജാക്കി ഷ്രോഫും ജയിലർ 2 വിൽ എത്തുന്നുണ്ട്. ജാക്കിഷ്രോഫും അതിഥി താരം ആണ് . രജനികാന്തും ഷാരൂഖ് ഖാനും തമ്മിലുള്ള കോമ്പിനേഷൻ സീൻ ജയിലർ 2വിന്റെ ആകർഷണീയതയായിരിക്കും. നേരത്തേ 2011ൽ ഷാരൂഖ് ഖാനും രജനികാന്തും വെള്ളിത്തിരയിൽ ഒന്നിച്ചിരുന്നു. ഷാരൂഖിന്റെ സൈ – ഫൈ ചിത്രം റാ- വണിൽ അതിഥി വേഷത്തിൽ രജനി എത്തിയിരുന്നു. എന്തിരൻ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലെ ചിട്ടി റോബോട്ടായാണ് രജനികാന്ത് റാ- വണിൽ എത്തിയത്. അതിനു മുൻപോ ശേഷമോ ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടില്ല. രജനികാന്ത് മുത്തുവേൽ പാണ്ഡ്യനായി വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി എന്നിവരും അതിഥി വേഷത്തിലുണ്ട്. വിദ്യബാലൻ, എസ്.ജെ. സൂര്യ, രമ്യകൃഷ്ണൻ, വിനായകൻ, യോഗി ബാബു, മിർണ മേനോൻ, മേഘ്‌ന രാജ്, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്‌മ രാജൻ, ഷംന കാസിം, വിനീത് തട്ടിൽ, സുനിൽ സുഖദ, രാജേഷ് മാധവൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.


Source link

Related Articles

Back to top button